'ഇങ്ങനെ ഉള്ളവർ വീട്ടിലിരിക്കുന്നതാണ് നല്ലത്, ശ്രീനാഥ് ഭാസിയുടെ അസഭ്യവും മോശം പെരുമാറ്റവും ഇനി സഹിക്കേണ്ട കാര്യമില്ല'; നിർമാതാവ് ഷിബു സുശീലൻ
- Published by:Arun krishna
- news18-malayalam
Last Updated:
വാർക്ക പണിക്ക് പോകുന്നെങ്കിലും കൃത്യ സമയത്ത് പോകണം. പുതിയ ഡയറക്ടേഴ്സും, പ്രൊഡ്യൂസേഴ്സും ഇവരുടെ പുറകെ പോകുന്നതാണ് പ്രശ്നമെന്നും ഷിബു സുശീലന്‍ പറഞ്ഞു
മലയാള സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയ നടന്‍ ശ്രീനാഥ് ഭാസിയുമായി ഹോം സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അനുഭവം തുറന്ന് പറഞ്ഞ് പ്രൊഡക്ക്ഷൻ എക്സിക്യൂട്ടിവ് യൂണിയൻ ജനറൽ സെക്രട്ടറിയും നിര്‍മ്മാതാവുമായ ഷിബു സുശീലൻ. ശ്രീനാഥ് ഭാസിയുടെ അസഭ്യവും മോശം പെരുമാറ്റവും ഇനി സഹിക്കേണ്ട കാര്യമില്ല. വാർക്ക പണിക്ക് പോകുന്നെങ്കിലും കൃത്യ സമയത്ത് പോകണം. പുതിയ ഡയറക്ടേഴ്സും, പ്രൊഡ്യൂസേഴ്സും ഇവരുടെ പുറകെ പോകുന്നതാണ് പ്രശ്നം. ലൊക്കേഷനിൽ വന്ന് മറ്റ് യൂണീറ്റ് അംഗങ്ങളെ തെറി പറയുന്നത് സഹിക്കേണ്ട ആവശ്യമില്ല. ഹോം സിനിമയിൽ ഈ പെരുമാറ്റം മൂലം നാല് ദിവസത്തോളം ഷൂട്ട് നീണ്ടുപോയി. ഇതുമൂലം ലക്ഷങ്ങളാണ് നഷ്ടമുണ്ടായതെന്നും ഷിബു സുശീലൻ ആരോപിച്ചു.
ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട് നേരത്തേയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. സംവിധായകര്‍ ഇവരുടെ പിറകെ പോകുന്നത് നിർത്തണം. സെറ്റില്‍ താമസിച്ച് വരുന്നത് ചോദ്യം ചെയ്താൽ അസഭ്യം പറയും. ലൊക്കേഷനിൽ വന്ന് മറ്റ് യൂണീറ്റ് അംഗങ്ങളെ തെറി പറയുന്നത് സഹിക്കേണ്ട ആവശ്യമില്ല.ഇങ്ങനെ ഉള്ളവർ വീട്ടിലിരിക്കുന്നതാണ് നല്ലത്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിൽ സർക്കാർ കർശന നടപടി എടുക്കണമെന്നും ഷിബു സുശീലന്‍ ആവശ്യപ്പെട്ടു.
advertisement
സിനിമയുടെ മൊത്തം എഡിറ്റിംഗ് കാണമെന്ന് നടന്മാര്‍ പറയുന്നത് വിവരം ഇല്ലായ്മയാണ്. എഡിറ്റിംഗ് കണ്ടിട്ടേ ഡബ് ചെയ്യൂ എന്നൊക്കെ പറയുന്നത് തോന്ന്യവാസമാണ്. സിനിമ നശിക്കാതിരിക്കണമെങ്കിൽ നന്നാകുമ്പോൾ ഇവരെയൊക്കെ കൂടെ കൂട്ടുക അല്ലെങ്കിൽ അകറ്റിനിർത്തുകയാണ് വേണ്ടതെന്ന് ഷിബു സുശീലന്‍ പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
April 27, 2023 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇങ്ങനെ ഉള്ളവർ വീട്ടിലിരിക്കുന്നതാണ് നല്ലത്, ശ്രീനാഥ് ഭാസിയുടെ അസഭ്യവും മോശം പെരുമാറ്റവും ഇനി സഹിക്കേണ്ട കാര്യമില്ല'; നിർമാതാവ് ഷിബു സുശീലൻ