Pushpa 2: ഇത് മലയാളികൾക്കുള്ള ട്രിബ്യൂട്ട്; കിസിക്കിന്റെ ക്ഷീണം മാറ്റാൻ പീലിംഗ്സ് സോങ് എത്തി

Last Updated:

ചിത്രം റിലീസാവാൻ ഇനി വെറും 3 ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്

News18
News18
ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതികശയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം 'പുഷ്പ 2 ദി റൂൾ'. ചിത്രം റിലീസാവാൻ ഇനി വെറും 3 ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഡിസംബർ അഞ്ചിന് സിനിമ ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും.ബിഗ് ബഡ്ജറ്റിൽ വൻ ഹൈപ്പോടെ എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പീലിംഗ്സ് ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗാനത്തിൽ തകർത്താടുന്ന പുഷ്പരാജിനെയും ശ്രീവല്ലിയെയും കാണാൻ സാധിക്കുന്നതാണ്. കളർ ഫുള്ളായി ആരാധകർക്ക് ആഘോഷിക്കാൻ പാകത്തിനാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അല്ലു അർജുന്റെയും രാശ്മികയുടെയും ഗംഭീര നൃത്തവും പാട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മുൻപ് പുറത്തുവന്ന കിസിക് ഗാനത്തിനേക്കാൾ ഒരുപടി മുകളിലാണ് പീലിംഗ്സ് എന്നാണ് ആരാധകർ പറയുന്നത്. വിവിധ ഭാഷകളിലായി ഇറങ്ങുന്ന പുഷ്പ: ദി റൂളിലെ ഈ പാട്ടിന്‍റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലാണ്. ഗാനം തുടങ്ങുന്നത് തന്നെ മോഹിനിയാട്ടവും കഥകളിയും ഉൾപ്പെടുത്തി ഒരു മലയാളി ടച്ച് നൽകിയാണ്. ഞൊടിയിടയിലാണ് പുഷ്പയിലെ ഈ ഗാനം ആരാധകരുടെ ശ്രദ്ധ നേടിയത്. മലയാളികൾക്കുള്ള സമ്മാനമാണ് ഈ ഗാനമെന്ന് അല്ലു അർജുൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.
advertisement
'ഒരു ദിവസം സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിനെ വിളിച്ച് ഞാന്‍ ചോദിച്ചു, എങ്ങനെയാണ് കേരളത്തിലെ ജനങ്ങളോടുള്ള സ്‌നേഹം ഞാന്‍ ഈ ചിത്രത്തില്‍ പ്രകടിപ്പിക്കുക എന്ന്. അവര്‍ക്കായി ഒരു പാട്ട് തന്നെ നമുക്ക് ഒരുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുഷ്പ 2വിലെ ഒരു പാട്ട് തുടങ്ങുന്നത് മലയാളത്തിലാണ്. ആറ് ഭാഷകളിലായാണ് പുഷ്പ ഇറങ്ങുന്നത്. പക്ഷെ എല്ലാ ഭാഷകളിലും, ആഗോള തലത്തിലും ആ പാട്ടിന്റെ ഈ ആദ്യ വരികള്‍ മലയാളത്തില്‍ തന്നെയായിരിക്കും' എന്നാണ് അല്ലു പ്രൊമോഷന്‍റെ ഭാഗമായി കേരളത്തിലെത്തിയപ്പോൾ പറഞ്ഞിരുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം വലിയ ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയിരുന്നത്. പുഷ്പ ദ റൂളും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Pushpa 2: ഇത് മലയാളികൾക്കുള്ള ട്രിബ്യൂട്ട്; കിസിക്കിന്റെ ക്ഷീണം മാറ്റാൻ പീലിംഗ്സ് സോങ് എത്തി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement