ബിഗ് ബോസിൽ നിന്നും പുറത്താകുന്നതിനും മുൻപ് തന്നെ വിവാദങ്ങളുടെ കളിത്തോഴനായി മാറിയിരുന്നു രജിത് കുമാർ. സഹ മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് പുരട്ടി എന്നിടത്ത് നിന്നും ആരംഭിച്ച്, വിമാനത്താവളത്തിൽ ആൾക്കൂട്ടത്തിനു നടുവിൽ വന്നിറങ്ങിയത് വരെ എത്തി നിൽക്കുന്ന രജിത് കുമാറിന്റെ വിവാദ കഥകൾ.
സീസണിലെ 66-ാം എപ്പിസോഡിലാണ് വിവാദങ്ങളുടെ ആരംഭം. വിദ്യാർത്ഥികളും അധ്യാപകരുമായുള്ള മത്സരത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞുള്ള ടാസ്കിനിടെയാണ് സംഭവം. ആര്യ, ദയ, സുജോ, ഫുക്രു എന്നിവരായിരുന്നു അദ്ധ്യാപകർ. രജിത് കുമാർ, രേഷ്മ, അഭിരാമി, അമൃത, ഷാജി, അലീന എന്നിവർ വിദ്യാർത്ഥികളായി എത്തി. ടാസ്കിനു ശേഷം എല്ലാവരും രേഷ്മയുടെ ജന്മദിനം ആഘോഷിച്ചു. രജിത് പച്ചമുളക് പേസ്റ്റ് കണ്ണുകളിൽ പുരട്ടി എന്നും പറഞ്ഞു കരയാൻ തുടങ്ങിയ രേഷ്മ കണ്ണുകളിൽ പുകയുന്ന പോലുള്ള അനുഭവമുണ്ടായതായി പരാതിപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട് നിർമ്മാതാക്കൾ രജിത്തിന് കർശന ശിക്ഷ നൽകി. പിന്നെ രജിത്തിന് തിരികെ എത്താൻ സാധിച്ചില്ല.
ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ രജിത്തിന് വൻ ജനാവലിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ കൂട്ടംകൂടി നിൽക്കുന്നതുമായ ബന്ധപ്പെട്ടുള്ള ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഒത്തുകൂടിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും, കുറച്ചു പേര് ഇതിനോടകം തന്നെ പിടിയിലാവുകയും ചെയ്തു. ആൾക്കൂട്ടത്തിനു മുന്നിലാണ് രജിത് രേഷ്മയുടെ കണ്ണുകളിൽ മുളക് തേച്ചതിനെപ്പറ്റി സംസാരിക്കുന്നത്.
സഹപ്രവർത്തകരെയോ, മറ്റാരെയെങ്കിലുമോ ഉപദ്രവിക്കാൻ പാടില്ലെന്ന് പറഞ്ഞ രജിത് മുളക് തേച്ച വിഷയത്തെപ്പറ്റി പറയുന്നത് കേൾക്കാം. വീഡിയോ ചുവടെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.