'പുഷ്പ' സംവിധായകന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ രാം ചരൺ; ഷൂട്ടിംഗ് വർഷാവസാനം ആരംഭിക്കും
- Published by:meera_57
- news18-malayalam
Last Updated:
'ആർസി17' എന്നാണ് ചിത്രത്തിന് താൽകാലികമായ് ടൈറ്റിൽ നൽകിയിരിക്കുന്നത്
'പുഷ്പ' സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് രാം ചരൺ എത്തുന്നു. എസ്.എസ്. രാജമൗലിയുടെ 'RRR'ൻ്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനു തുടക്കമിടും എന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ നിർമ്മാണം ഈ വർഷാവസാനം ആരംഭിക്കാനാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.
'ആർസി17' എന്നാണ് ചിത്രത്തിന് താൽകാലികമായ് ടൈറ്റിൽ നൽകിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2025ന്റെ അവസാനത്തിൽ ഗംഭീരമായ് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.
2018 മാർച്ച് 30ന് റിലീസ് ചെയ്ത സുകുമാർ ചിത്രം 'രംഗസ്ഥലം'ത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം രാം ചരൺ, സുകുമാർ, മൈത്രി മൂവി മേക്കേഴ്‌സ്, ഡിഎസ്പി എന്നിവരുടെ കോമ്പിനേഷനിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇവർ വീണ്ടും ഒന്നിക്കുന്നതോടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധമൊരു പാൻ-ഇന്ത്യ സിനിമാറ്റിക് അനുഭവം ആരാധകർക്ക് പ്രതീക്ഷിക്കാം. പി.ആർ.ഒ.- ശബരി.
advertisement
Summary: Ram Charan has been roped in to play lead in Pushpa director Sukumar's upcoming movie. Sukumar is noted for Allu Arjun starrer Pushpa series, with its second installment slated for release in August 2024. The tentatively titled 'RC17' is touted as the next big outing of Ram Charan following RRR
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 26, 2024 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'പുഷ്പ' സംവിധായകന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ രാം ചരൺ; ഷൂട്ടിംഗ് വർഷാവസാനം ആരംഭിക്കും


