Rachel | ആരാധകരുടെ ശ്രദ്ധയ്ക്ക്; പുതുവർഷത്തിൽ ഹണി റോസിൻ്റെ ഉദ്ഘാടനം 'റേച്ചൽ'; റിലീസ് പ്രഖ്യാപിച്ചു

Last Updated:

അഞ്ചു ഭാഷകളിലായി ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയാണ് ഹണി റോസ്

റേച്ചൽ
റേച്ചൽ
ചലച്ചിത്ര താരം ഹണി റോസിനെ (Honey Rose) കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന 'റേച്ചൽ' (Rachel movie) ജനുവരി 10ന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. അഞ്ചു ഭാഷകളിലായി ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത, ജാഫർ ഇടുക്കി, പൗളി വത്സൻ, ജോജി, വിനീത് തട്ടിൽ, രാധിക തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ.എം., രാജൻ ചിറയിൽ, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'റേച്ചലി'ന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പ്. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മഞ്ജു ബാദുഷ, ഷെമി ബഷീർ, ഷൈമ മുഹമ്മദ്‌ ബഷീർ, കോ പ്രൊഡ്യൂസർ- ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ-പ്രിജിൻ ജി.പി., പ്രൊജക്ട് കോ ഓർഡിനേറ്റർ- പ്രിയദർശിനി പി.എം., കഥ- രാഹുൽ മണപ്പാട്ട്, സംഗീതം, ബിജിഎം- ഇഷാൻ ചാബ്ര, സൗണ്ട് ഡിസൈൻ - ശ്രീ ശങ്കർ, മിക്സിങ് - രാജകൃഷ്‌ണൻ. എം.ആർ., എഡിറ്റർ- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ബി. മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ- സുജിത് രാഘവ്, ആർട്ട്- റസ്നേഷ് കണ്ണാടികുഴി, മേക്കപ്പ്-രതീഷ് വിജയൻ, കോസ്റ്റൂംസ്- ജാക്കി, സ്റ്റിൽസ്- നിദാദ് കെ.എൻ., പരസ്യകല-ടെൻ പോയിന്റ്, പ്രമോഷൻ സ്റ്റിൽസ്- വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക്, ആക്ഷൻ- പി.സി. സ്റ്റണ്ട്സ്, സൗണ്ട് ഡിസൈൻ- ശ്രീശങ്കർ, സൗണ്ട് മിക്സ്- രാജാകൃഷ്ണൻ എം.ആർ., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സക്കീർ ഹുസൈൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: South actor Honey Rose would begin her New Year innings with the release of her movie Rachel. The film is slated for release on January 10, 2024. Baburaj and Kalabhavan Shajohn are also playing other key roles for the female-centered plot
മലയാളം വാർത്തകൾ/ വാർത്ത/Film/
Rachel | ആരാധകരുടെ ശ്രദ്ധയ്ക്ക്; പുതുവർഷത്തിൽ ഹണി റോസിൻ്റെ ഉദ്ഘാടനം 'റേച്ചൽ'; റിലീസ് പ്രഖ്യാപിച്ചു
Next Article
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement