Retro: കങ്കുവയിലൂടെ നേടാൻ കഴിയാത്തത് റെട്രോയിലൂടെ സ്വന്തമാക്കാൻ സൂര്യ ; കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് എത്തി
- Published by:Sarika N
- news18-malayalam
Last Updated:
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന റെട്രോ മെയ് 1-ന് ആഗോളറിലീസായി തീയേറ്ററുകളിലെത്തും
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ സൂര്യ ചിത്രങ്ങൾക്ക് സാധിച്ചിട്ടില്ല. 300 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സൂര്യ ചിത്രം കങ്കുവ മുടക്കുമുതലിന്റെ പകുതിപോലും തിരിച്ച് പിടിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അതുകൊണ്ടുതന്നെ സൂര്യ ആരാധകർക്ക് റെട്രോയെ കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതലാണ് .ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മെയ് 1-ന് ആഗോളറിലീസായി റെട്രോ തീയേറ്ററുകളിലെത്തും.സൂര്യ കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ പൂജാ ഹെഗ്‌ഡെ ആണ് നായിക.
The One from May One !!#Retro in Cinemas Worldwide from May 1st 2025#LoveLaughterWar#TheOneMayOne pic.twitter.com/f6kDAp5cod
— karthik subbaraj (@karthiksubbaraj) January 8, 2025
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ടീസറിനും വലിയ സ്വീകാര്യത നേടാനായിരുന്നു. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്.
advertisement
കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് :മുഹമ്മദ് ഷഫീഖ് അലി,കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ, മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
January 09, 2025 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Retro: കങ്കുവയിലൂടെ നേടാൻ കഴിയാത്തത് റെട്രോയിലൂടെ സ്വന്തമാക്കാൻ സൂര്യ ; കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് എത്തി