'ഒരു കാറിൽ ഒരു ഷോട്ട് ; ഒരു സിനിമ'; എന്താകും സന്തോഷത്തിന്റെ ഒന്നാം രഹസ്യം?

Rima Kallingal and Jithin Puthenchery feature in single-shot movie Santhoshathinte Onnam Rahasyam | 85 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം

News18 Malayalam | news18-malayalam
Updated: October 19, 2020, 7:48 AM IST
'ഒരു കാറിൽ ഒരു ഷോട്ട് ; ഒരു സിനിമ'; എന്താകും സന്തോഷത്തിന്റെ ഒന്നാം രഹസ്യം?
സന്തോഷത്തിന്റെ ഒന്നാം രഹസ്യം
  • Share this:
ഒറ്റ ഷോട്ടിൽ ഒരു സിനിമ; പ്രധാനമായും ഒരു കാറിനുള്ളിൽ. റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും വേഷമിടുന്ന പുതിയ ചിത്രം 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' ഒരുങ്ങുന്നത് ഇങ്ങനെയാണ്. 85 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രീകരണം പൂർത്തിയായി.

"ഒരു കാറിനുള്ളിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ഈ റിലേഷൻഷിപ്പ് ഡ്രാമ ഒറ്റ ഷോട്ടിൽ ആണു ചെയ്തിരിക്കുന്നത്," സംവിധായകൻ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

നീരജ രാജേന്ദ്രൻ, അർച്ചന പത്മിനി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

വൈറസ് എന്ന സിനിമയിൽ നിപ പോരാട്ടത്തിൽ ജീവൻ നഷ്‌ടപ്പെട്ട നേഴ്സ് ലിനിയുടെ കഥാപാത്രമായാണ് റിമ ഏറ്റവുമൊടുവിൽ സ്‌ക്രീനിലെത്തിയത്.  ഹാഗർ എന്ന സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. 2020ൽ റിമയുടെ ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ.

2019 ൽ റിലീസായ 'പതിനെട്ടാം പടിയിൽ' സ്കൂൾ വിദ്യാർത്ഥിയായ ഗിരിയെ അവതരിപ്പിച്ച് ജിതിൻ ശ്രദ്ധ നേടിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ മൂത്ത മകനാണ് ജിതിൻ. തന്നെക്കാൾ പകുതിയോളം പ്രായമുള്ള കഥാപാത്രമായാണ് പതിനെട്ടാം പടിയിൽ ജിതിൻ പ്രത്യക്ഷപ്പെട്ടത്.മോഹൻലാൽ ചിത്രം 'മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം' സിനിമയിലും ജിതിൻ വേഷം ചെയ്യുന്നുണ്ട്. കമൽ സംവിധാനം ചെയ്ത 'പ്രണയ മീനുകളുടെ കടൽ', ടൊവിനോയുടെ 'എടക്കാട് ബറ്റാലിയൻ' ചിത്രങ്ങളിൽ ജിതിൻ വേഷമിട്ടിരുന്നു.

1956 മധ്യ തിരുവിതാംകൂർ എന്ന സിനിമയ്ക്ക് ശേഷം ഡോൺ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. കേരളത്തിലെ ഭൂപരിഷ്കരണത്തിൻറെ പശ്ചാത്തലത്തിൽ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് '1956 മധ്യതിരുവിതാംകൂർ'. കോട്ടയം ജില്ലയിലെ ഉഴവൂർ നിന്നും വന്ന ഓനൻ, കോര സഹോദരങ്ങൾ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടാൻ പോകുന്നതാണ് സിനിമയുടെ പശ്ചാത്തലം. കഥകളുടെ വിശ്വാസ്യത, പ്രകൃതിയിലെ മനുഷ്യൻറെ ഇടപെടലുകൾ, വ്യക്തികൾക്കിടയിലെ അധികാര വടം വലി തുടങ്ങി പല തീമുകളും പറയാതെ പറയുകയും കാണിക്കാതെ കാണിക്കുകയും ചെയ്തായിരുന്നു സിനിമയുടെ അവതരണം. ഇടുക്കിയിലെയും തമിഴ്നാട്ടിലെയും കാടുകളിൽ ആയിരുന്നു ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടന്നത്.
Published by: user_57
First published: October 19, 2020, 7:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading