Thandel: മത്സ്യത്തൊഴിലാളികളുടെ കഥയുമായി 'തണ്ടേല്‍'; സായി പല്ലവി ചിത്രത്തിന്റെ തമിഴ് ട്രെയ്ലർ എത്തി
- Published by:Sarika N
- news18-malayalam
Last Updated:
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്
തെന്നിന്ത്യൻ താരം നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയചിത്രം ‘തണ്ടേൽ’ ട്രെയിലർ എത്തി. ചിത്രത്തിൽ മത്സ്യത്തൊഴിലാളിയുടെ വേഷത്തിൽ നാഗചൈതന്യ എത്തുന്നു. ഇന്ത്യയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനുപോകുന്നവരെ പാക്കിസ്ഥാൻ സൈന്യം പിടികൂടുന്നതും തടവിലാക്കുന്നതുമാണ് സിനിമയുടെ പ്രമേയം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചന്ദു മൊണ്ടേതിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സംഗീതം ദേവി ശ്രീ പ്രസാദ്. നാഗചൈതന്യയുടെ 23ാം ചിത്രമാണിത്. ഫെബ്രുവരി ഏഴിന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് ആണ്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസായ ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസ് ചിത്രം നിർമിക്കുന്നു.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
January 31, 2025 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Thandel: മത്സ്യത്തൊഴിലാളികളുടെ കഥയുമായി 'തണ്ടേല്‍'; സായി പല്ലവി ചിത്രത്തിന്റെ തമിഴ് ട്രെയ്ലർ എത്തി