'ദേശീയ പുരസ്കാരം ലഭിക്കാൻ ആഗ്രഹിച്ചിരുന്നു'; കുടുംബവുമായി ബന്ധമുള്ള കാരണം വെളിപ്പെടുത്തി സായ് പല്ലവി
- Published by:Sneha Reghu
- news18-malayalam
Last Updated:
സായി പല്ലവിയുടെ 24-ാം വയസിലാണ് പ്രേമത്തിൽ അഭിനയിക്കുന്നത്
എല്ലാ അഭിനേതാക്കളുടെയും ആഗ്രഹമായിരിക്കും ഒരു ദേശീയ പുരസ്കാരം. ഇതിനുവേണ്ടി സെലക്ടീവായി സിനിമ തെരഞ്ഞെടുക്കുന്ന നടി നടന്മാരുമുണ്ട്. എന്നാൽ, ദേശീയ പുരസ്കാരം സ്വന്തമാക്കുന്നതിന് കുടുംബവുമായി ബന്ധപ്പെട്ടൊരു കാരണമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി സായി പല്ലവി.
മുത്തശ്ശി സമ്മാനിച്ച സാരി ധരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അതിനായാണ് താൻ എല്ലായിപ്പോഴും ദേശീയ അവാർഡ് ആഗ്രഹിച്ചിരുന്നതെന്നുമാണ് നടി പറയുന്നത്. തനിക്ക് 21 വയസായപ്പോൾ മുത്തശ്ശി ഒരു സാരി സമ്മാനിച്ചിരുന്നു. എന്നിട്ട് കല്യാണത്തിന് ധരിച്ചോളൂ എന്നാണ് പറഞ്ഞത്. ആ സമയത്ത് അവര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ആ സമയം താൻ സിനിമയിൽ പോലും അഭിനയിച്ച് തുടങ്ങിയിട്ടില്ലെന്നാണ് താരം പറയുന്നത്.
24-ാം വയസിലാണ് പ്രേമത്തിൽ അഭിനയിക്കുന്നത്. പിന്നീട് ഏതെങ്കിലും അവാർഡ് കിട്ടുമെന്ന് കരുതിയിരുന്നതായാണ് നടിയുടെ വാക്കുകൾ. ആ സമയത്ത് ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായിരുന്നു ദേശീയ പുരസ്കാരം. അതു കിട്ടുകയാണെങ്കിൽ സാരി ഉടുത്ത് പോകാമെന്നാണ് താൻ കരുതിയതെന്നാണ് നടി പറയുന്നത്.
advertisement
നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തണ്ടേൽ അടുത്തിടെയായിരുന്നു റിലീസായത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ചന്ദു മൊണ്ടേട്ടിയായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 18, 2025 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദേശീയ പുരസ്കാരം ലഭിക്കാൻ ആഗ്രഹിച്ചിരുന്നു'; കുടുംബവുമായി ബന്ധമുള്ള കാരണം വെളിപ്പെടുത്തി സായ് പല്ലവി