'കബിര്‍ സിംഗ്' മുതല്‍ 'സ്പിരിറ്റ് ആന്‍ഡ് ബിയോണ്ട്' വരെ: വിജയം തുടരാൻ ഭൂഷണ്‍ കുമാർ- സന്ദീപ് റെഡ്ഡി സഖ്യം; പ്രഖ്യാപിച്ചത് 2 പുതിയ ചിത്രങ്ങൾ

Last Updated:

രൺബീര്‍ കപൂർ ചിത്രം അനിമലിന്റെ സ്വീക്വലായ അനിമൽ പാര്‍ക്ക്, അല്ലു അർജുൻ നായകനായെത്തുന്ന പേരിടാത്ത ചിത്രം എന്നിവയാണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയവ

ഷാഹിദ് കപൂറിന്റെ 'കബിര്‍ സിംഗ്' മുതല്‍ പ്രഭാസിന്റെ 'സ്പിരിറ്റ് ആന്‍ഡ് ബിയോണ്ട്' വരെ ചലച്ചിത്ര നിര്‍മാതാവ് ഭൂഷണ്‍ കുമാറും സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയും തമ്മിലുള്ള വിജയ കൂട്ടുകെട്ട് തുടരുകയാണ്. പുതിയ 2 ചിത്രങ്ങളാണ് ഇരുവരും പ്രഖ്യാപിച്ചിരിക്കുന്നത്. രൺബീര്‍ കപൂർ ചിത്രം അനിമലിന്റെ സ്വീക്വലായ അനിമൽ പാര്‍ക്ക്, അല്ലു അർജുൻ നായകനായെത്തുന്ന പേരിടാത്ത ചിത്രം എന്നിവയാണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയവ.
കൂട്ടുകെട്ടിലെ സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് അവരുടെ കബീര്‍ സിംഗും അനിമലും. ഭൂഷണ്‍ കുമാര്‍ ഒരു നിർമാതാവായിരിക്കുമ്പോള്‍ തന്നെ ദൃഢമായ പിന്തുണയും നല്‍കുന്നുവെന്ന് വിശദീകരിച്ച വാംഗ ഭൂഷണ്‍ കുമാറുമായുള്ളത് പ്രൊഫഷണല്‍ കൂട്ടുകെട്ട് മാത്രമല്ല, ഒരു പരമ്പരാഗത കൂട്ടുകെട്ടിനപ്പുറമുള്ളതുമാണെന്ന് വ്യക്തമാക്കി. ഭൂഷണ്‍ കുമാറിന്റെ ശക്തമായ പിന്തുണകൊണ്ട് മാത്രമാണ് അനിമല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പൂര്‍ത്തിയാക്കാനായതെന്ന് വാംഗ പറയുന്നു.
ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലും ഷൂട്ടിംഗ് അന്തരീക്ഷം തെരഞ്ഞെടുക്കുന്നതിലുമെല്ലാം ആ സ്വാതന്ത്ര്യം ലഭിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഒരു സംവിധായകന് അതില്‍ക്കൂടുതലൊന്നും വേണ്ടെന്നും അദ്ദേഹം പറയുന്നു. ചിത്രം പൂര്‍ത്തിയായ ശേഷമാണ് തങ്ങള്‍ ബജറ്റ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില കഥകളുടെ സമയ ക്ലിപ്തതയും സര്‍ഗ്ഗാത്മക വശവും മനസ്സിലാക്കി ഭൂഷണ്‍ കുമാര്‍ തനിക്കൊപ്പം നിന്നുവെന്നും വാംഗ അറിയിച്ചു. ഈ വിശ്വാസമാണ് ഈ കൂട്ടുകെട്ടിനെ പ്രഭാസിന്റെ സ്പിരിറ്റിലേക്കും അനിമല്‍ പാര്‍ക്കിലേക്കും അല്ലു അര്‍ജ്ജുന്‍ ചിത്രത്തിലേക്കും എത്തിച്ചത്.
അനിമലിലെ അച്ഛന്‍, മകന്‍ ബന്ധം പറയുന്ന കഥയാണ് ഭൂഷണ്‍ കുമാറിനെ ആകര്‍ഷിച്ചത്. പ്രണയ് റെഡ്ഡി വാംഗയെ പോലെ ഒരു സഹനിർമാതാവിനെയും കിട്ടിയതോടെ അദ്ദേഹം സന്തുഷ്ടനായി. ഭാവിയില്‍ ഇന്ത്യന്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന കൂടുതല്‍ നല്ല സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ നിന്നുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'കബിര്‍ സിംഗ്' മുതല്‍ 'സ്പിരിറ്റ് ആന്‍ഡ് ബിയോണ്ട്' വരെ: വിജയം തുടരാൻ ഭൂഷണ്‍ കുമാർ- സന്ദീപ് റെഡ്ഡി സഖ്യം; പ്രഖ്യാപിച്ചത് 2 പുതിയ ചിത്രങ്ങൾ
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement