എല്ലാത്തവണയും നൃത്ത വീഡിയോകളുമായാണ് സാനിയ അയ്യപ്പൻ യൂട്യൂബ് ചാനലിൽ വരിക. ലോക്ക്ഡൗൺ കാലം സാനിയ സോഷ്യൽ മീഡിയയുടെ സാധ്യത ഏറ്റവുമധികം ഉപയോഗിച്ചതും അങ്ങനെ തന്നെയാണ്. സുഹൃത്തുക്കൾക്കൊപ്പവും അച്ഛനൊപ്പവും നൃത്തം ചെയ്യുന്ന വീഡിയോകൾ സാനിയ പോസ്റ്റ് ചെയ്തു. ചിത്രങ്ങൾ എല്ലാം ഇൻസ്റ്റഗ്രാമിലാണ് വരിക.
ഏറ്റവും പുതിയ വീഡിയോ അൽപ്പം വ്യത്യസ്തമാണ്. ഇത്തവണ നൃത്തമോ അഭിനയമോ അല്ല വിഷയം. ഫാഷനാണ്.
ഒരു ഉടുപ്പ് കിട്ടിയാൽ അതെങ്ങനെ അഞ്ചു വ്യത്യസ്ത രീതിയിൽ ധരിക്കാം എന്ന് സാനിയ വീഡിയോയിൽ പറയും. ഒരു ദിവസം തന്നെ അഞ്ചു ഫങ്ഷനുകളിൽ പങ്കെടുക്കേണ്ടതായി വന്നാൽ ഒറ്റ ഉടുപ്പ് കൊണ്ട് വ്യത്യസ്ത ലുക്ക് തീർക്കാൻ സാധിക്കുന്ന തരത്തിലാണ് വീഡിയോയുടെ അവതരണം.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.