ജോജുവും സുരാജും ഒന്നിക്കുന്നു; 'നാരായണീന്‍റെ മൂന്നാണ്മക്കൾ' സെക്കന്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്

Last Updated:

ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും

നാരായണീന്‍റെ മൂന്നാണ്മക്കൾ
നാരായണീന്‍റെ മൂന്നാണ്മക്കൾ
അടുത്തിടെ സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം, മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രമായ 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' സിനിമയുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്. പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ നല്‍കുന്നത്. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും.
ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എൻ. കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിൻപുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമ്മവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് അറിയാനാകുന്നത്. റിലീസ് ഡേറ്റുമായി എത്തിയിരിക്കുന്ന പോസ്റ്റർ ഒരു കുടുംബചിത്രമാണെന്ന സൂചന നൽകുന്നുണ്ട്.
advertisement
നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, എക്സി.പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോ‍‍ർഡിംഗ്: ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെഎൻ, ശ്രീജിത്ത് എസ്., ഡിസൈൻസ്: യെല്ലോടൂത്ത്, പിആർഒ: ആതിര ദിൽജിത്ത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ജോജുവും സുരാജും ഒന്നിക്കുന്നു; 'നാരായണീന്‍റെ മൂന്നാണ്മക്കൾ' സെക്കന്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്
Next Article
advertisement
കന്നഡ-തമിഴ് സീരിയൽ നടി നന്ദിനി സി എം ജീവനൊടുക്കിയ നിലയിൽ; വിവാഹത്തിനായി സമ്മര്‍ദം ചെലുത്തിയെന്ന് കുറിപ്പിൽ പരാമർശം
കന്നഡ-തമിഴ് സീരിയൽ നടി നന്ദിനി സി എം ജീവനൊടുക്കിയ നിലയിൽ; വിവാഹത്തിനായി സമ്മര്‍ദം ചെലുത്തിയെന്ന് കുറിപ്പിൽ പരാമർശം
  • കന്നഡ-തമിഴ് സീരിയൽ നടി നന്ദിനി സി എം ബെംഗളൂരുവിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

  • വിവാഹത്തിനായി കുടുംബത്തിൽ നിന്നുള്ള കടുത്ത സമ്മർദ്ദം നേരിട്ടതായാണ് നന്ദിനിയുടെ കുറിപ്പിൽ പരാമർശം.

  • നടിയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു; കുടുംബാംഗങ്ങളും സുഹൃത്തുക്കളും മൊഴി നൽകുന്നു.

View All
advertisement