തോല്‍വികളുടെ പടുകുഴിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ബോളിവുഡിന് ലഭിച്ച കച്ചിത്തുരുമ്പാണ് ഷാരൂഖ് ഖാന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പത്താന്‍. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മികച്ച കളക്ഷന്‍ നേടി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് കിങ് ഖാന്‍. ഇന്ത്യയില്‍ മാത്രമല്ല രാജ്യത്തിന് പുറത്തും നിരവധി ആരാധകരാണ് താരത്തിനുള്ളത്. അതിനാല്‍ വിദേശരാജ്യങ്ങളിലടക്കം വന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.
എന്നാൽ, ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം പത്താന്‍ സിനിമയുടെ റിലീസ് ബംഗ്ലാദേശിൽ മുടങ്ങിയെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുള്ള തിയേറ്ററുകളില്‍ നിന്നായി ആദ്യം ദിനം 100 കോടി രൂപയുടെ ഉജ്വല കളക്ഷന്‍ നേടിയ പത്താന് നിയമകുരുക്കളാണ് ബംഗ്ലാദേശില്‍ തിരിച്ചടിയായത്. സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ഏരിയ (SAFTA) ഉടമ്പടി പ്രകാരമുള്ള നിയമങ്ങൾ കാരണമാണ് ചിത്രത്തിന്റെ ലോക പ്രീമിയർ സമയത്ത് ബംഗ്ലാദേശിൽ പത്താന്‍ പ്രദർശിപ്പിക്കാൻ കഴിയാതെ പോയത്.
Also Read-കിംഗ് ഖാന്റെ തിരിച്ചുവരവ്; ആദ്യ ദിനം തന്നെ റെക്കോർഡുകൾ ഭേദിച്ച് പഠാൻ
ബംഗ്ലാദേശ് വാര്‍ത്താ വിതരണ മന്ത്രാലയവും വാണിജ്യ മന്ത്രാലയവുമാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കെണ്ടതെന്ന് വിതരണക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിനിമയുടെ റിലീസ് സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ തിയേറ്റര്‍ ഉടമകളും വിതരണക്കാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രാഹമുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. നിരവധി വിവാദങ്ങൾക്കും ബഹിഷ്കരണ ആഹ്വാനങ്ങൾക്കും ഡീഗ്രേഡിങ്ങിനും ഇടയിലാണ് പത്താന്‍ പുറത്തിറങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.