കിംഗ് ഖാന്റെ തിരിച്ചുവരവ്; ആദ്യ ദിനം തന്നെ റെക്കോർഡുകൾ ഭേദിച്ച് പഠാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ബോളിവുഡിൽ ഒരേയൊരു രാജാവേ ഉള്ളൂവെന്ന് തെളിയിച്ച് ഷാരൂഖ് ഖാൻ
റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ തിയേറ്ററിൽ തരംഗമായി ഷാരൂഖ് ഖാൻ ചിത്രം പഠാൻ. നാല് വർഷത്തിനു ശേഷമാണ് ബോളിവുഡിൽ കിംഗ് ഖാന്റെ ഒരു ചിത്രം പുറത്തിറങ്ങുന്നത്. ഈ ദിനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഇത്രയും നാൾ ആരാധകർ. ഒടുവിൽ പഠാൻ റീലീസായപ്പോൾ ആരാധകർ അത് ആഘോഷമാക്കുക തന്നെ ചെയ്തു.
നിരവധി വിവാദങ്ങൾക്കും ബഹിഷ്കരണ ആഹ്വാനങ്ങൾക്കും ഡീഗ്രേഡിങ്ങിനും ഇടയിലാണ് പഠാൻ പുറത്തിറങ്ങിയത്. എന്നാൽ ബോളിവുഡിൽ ഒരേയൊരു രാജാവേ ഉള്ളൂവെന്ന് ഷാരൂഖ് തെളിയിച്ചു. ആദ്യ ദിനം നൂറ് കോടിക്കു മുകളിലാണ് ആഗോളതലത്തിൽ പഠാൻ നേടിയത്.
ദീപിക പദുകോണാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വില്ലൻ വേഷത്തിൽ ജോൺ എബ്രഹാമും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു. ഇതുകൂടാതെ, ആമിർ ഖാന്റെ സഹോദരിയും ഷാരൂഖിനൊപ്പം പഠാനിൽ വേഷമിട്ടിട്ടുണ്ട്. ബോളിവുഡിൽ ഷാരൂഖും ആമിർ ഖാനും ഒന്നിച്ച് ഇതുവരെ ഒരു സിനിമ പോലും ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
advertisement
Also Read- ‘ഇത്തരം ചിത്രങ്ങള്‍ വിജയിക്കണമെന്നാണ് ആഗ്രഹം’; ‘പത്താനെ’ പ്രശംസിച്ച് കങ്കണ റണൗത്ത്
ആമിറിന്റെ സഹോദരി നിഖത് ഷാരൂഖിന്റെ വളർത്തമ്മയുടെ വേഷമാണ് പഠാനിൽ അവതരിപ്പിച്ചത്. മിഷൻ മംഗൽ, സാണ്ട് കീ ആംഖ്, തൻഹാജി എന്നീ ചിത്രങ്ങളിലും നിഖത് അഭിനയിച്ചിട്ടുണ്ട്.
ഇതിനകം ബോളിവുഡിലെ ഒട്ടനവധി റെക്കോർഡുകളാണ് പഠാൻ തകർത്തെറിഞ്ഞത്. അവയെ കുറിച്ച്
- ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹിന്ദി റിലീസ്
- ആദ്യ ദിനം ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ
- നോൺ-ഹോളിഡേ റിലീസിന് ആദ്യ ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമ
- ആദ്യ ദിനം 50 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ YRF ചിത്രം
- ഏക് താ ടൈഗർ, വാർ എന്നിവയ്ക്കു ശേഷം റെക്കോർഡ് ഓപ്പണിങ് കളക്ഷൻ നേടുന്ന മൂന്നാമത്തെ YRf സ്പൈ യൂണിവേഴ്സ് ചിത്രം.
- ഷാരൂഖ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷൻ
- ദീപിക പദുകോൺ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ
- ജോൺ എബ്രഹാം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 26, 2023 6:23 PM IST