Shamna Kasim Blackmail Case|ധർമ്മജന് പുറമെ മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാർ; സിനിമാരംഗത്തുള്ള കൂടുതൽപേരുടെ മൊഴിയെടുക്കും
Shamna Kasim Blackmail Case|ധർമ്മജന് പുറമെ മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാർ; സിനിമാരംഗത്തുള്ള കൂടുതൽപേരുടെ മൊഴിയെടുക്കും
ബ്ലാക്ക് മെയിലിങ്ങിനപ്പുറം ഗൾഫിൽ നിന്നും സ്വർണ്ണക്കടത്തു തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് താരങ്ങളെയും മോഡലുകളെയും സമീപിച്ചത്. ഗൾഫ് മേഖലയിൽ പതിവായി സ്റ്റേജ് ഷോകളുമായെത്തുന്നവരെയാണ് കൂടുതലും ലക്ഷ്യമിട്ടത്. മിമിക്രി രംഗത്തു നിന്നും സിനിമ രംഗത്തെത്തിയവരായിരുന്നു ഇതിൽ പ്രധാനം.
അതേസമയം, ബ്ലാക്ക് മെയിലിംഗ് കേസിലെ മുഖ്യ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത് അന്വേഷണത്തിന് താൽക്കാലികമായെങ്കിലും ചെറിയ തിരിച്ചടിയായിട്ടുണ്ട്. തട്ടിപ്പ് ആസൂത്രണം ചെയ്ത ഇയാൾ ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ഇയാൾ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലാണ്. രോഗം ഭേദമാകുന്നതിനു അനുസരിച്ചു ഇയാളെ കസ്റ്റഡിയിൽ എടുക്കും.
സിനിമ മേക്കപ്പ്മാനായ ഹാരിസിനെ രാത്രി വൈകിയും ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. സിനിമാ താരങ്ങളുടെ നമ്പർ കൈമാറിയ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി പട്ടിക്കരയുടെ മൊഴിയും രേഖപ്പെടുത്തി. ഹൈദരാബാദിൽ നിന്നെത്തി ക്വറന്റീനിൽ ആയ ഷംന കാസിമിന്റെ മൊഴിയും ഓൺലൈൻ ആയി ഉടൻ രേഖപ്പെടുത്തും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.