ശബ്ദം നഷ്ടമായിരിക്കുകയാണെന്ന് വെളിപ്പെടുത്തി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ (Harish Sivaramakrishnan). തൊണ്ടയ്ക്ക് സുഖമില്ലാത്തതിനാൽ വിശ്രമത്തിലാണെന്ന് ഫേസ്‌ബുക്കിലൂടെയാണ് ഹരീഷ് ആരാധകരെ അറിയിച്ചത്. തനിക്ക് ഇപ്പോൾ ശബ്ദമില്ലെന്നും 15 ദിവസത്തേക്ക് വോയ്‌സ് റെസ്റ്റിൽ (Voice Rest) ആയിരിക്കുമെന്നും ഹരീഷ് കുറിച്ചു.
‘ശബ്ദം ഇല്ലാത്ത ഞാൻ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഉള്ള എന്റെ വലിയ തിരിച്ചറിവ്’ എന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചത്. പിന്നാലെ തന്നെ എത്രയും പെട്ടെന്ന് ഹരീഷ് സുഖം പ്രാപിക്കട്ടെ എന്ന കമന്റുകളുമായി ആരാധകരെത്തി.
സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഹരീഷ് വിദേശത്തായിരുന്നു. അനേകം വിസ്മയ പ്രദർശനങ്ങളൊരുക്കി ലോകത്തെ വിസ്മയിപ്പിച്ച ദുബായ് എക്സ്പോയിൽ ഹരീഷ് അരങ്ങ് തകർത്തിരുന്നു. കോവിഡ് മഹാമാരി പിടിമുറുക്കിയ ശേഷം ഹരീഷ് പങ്കെടുത്ത ആദ്യ വിദേശ പരിപാടിയായിരുന്നു ഇത്.
Also read-
Shine Tom Chacko | 'ഈ കാല് വെച്ച് ഞാന്‍ ആരെയെങ്കിലും തല്ലുമെന്ന് തോന്നുന്നുണ്ടോ' 'തല്ലുകേസിൽ' പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ
Also read-
Resmi Anil | 'എല്ലാ ഞരമ്പു രോഗികള്‍ക്കും ഇതൊരു പാഠം' ; ഫേസ്ബുക്ക് ലൈവിന് അശ്ലീല കമന്റ്, മാപ്പ് പറയിച്ച് നടി രശ്മി അനില്‍
IFFK | ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുക 26 മലയാള ചിത്രങ്ങൾ
രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി പ്രദർശനത്തിന് എത്തുന്നത് 26 മലയാള ചിത്രങ്ങൾ. ആറു വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ മത്സര വിഭാഗത്തിലെ നിഷിദ്ധോ, ആവാസ വ്യൂഹം എന്നീ ചിത്രങ്ങളും ഉൾപ്പെടുന്നു. 2020ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കള്ള നോട്ടം എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനവും മേളയിലുണ്ട്. രാഹുൽ റിജി നായരാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട്, ഉദ്ധരണി, അവനോവിലോന, ബനേർ ഘട്ട, പ്രാപ്പേട, ചവിട്ട്, സണ്ണി, എന്നിവർ, നിറയെ തത്തകളുള്ള മരം, ആർക്കറിയാം, വുമൺ വിത്ത് എ മൂവി ക്യാമറ എന്നീ ചിത്രങ്ങളാണ് മലയാള സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അനശ്വര പ്രതിഭ ജി അരവിന്ദന്റെ കുമ്മാട്ടി റീഡിസ്‌കവറിങ് ദി ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
Also read-
Woman Police | അശ്ലീല സന്ദേശം അയച്ചെന്ന് പറഞ്ഞ് എഎസ്ഐയെ വനിതാ പൊലീസ് സ്റ്റേഷനകത്ത് വെച്ച് കൈകാര്യം ചെയ്തു
തമ്പ് , ആരവം, അപ്പുണ്ണി തുടങ്ങിയ ഏഴു ചിത്രങ്ങളാണ് നടൻ നെടുമുടി വേണുവിന് ആദരമായി മേളയിൽ പ്രദർശിപ്പിക്കുന്നത്. കെ പി എ സി ലളിത, പി ബാലചന്ദ്രൻ, മാടമ്പ് കുഞ്ഞുകുട്ടൻ, ഡെന്നിസ് ജോസഫ് എന്നീ പ്രതിഭകളോടുള്ള ആദരമായി ഓരോ മലയാള ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.