മേജർ മുകുന്ദ് വരദരാജന്റെ ജീവിതം; വൈകാരികവും ആവേശവുമായി അമരൻ ട്രെയിലർ

Last Updated:

ശിവകാർത്തികേയന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും സിനിമയിലേത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയിലർ

സിനിമ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രം 'അമര'ന്റെ ട്രെയിലർ പുറത്തുവിട്ടു. സരിഗമ തമിഴിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ശിവകാർത്തികേയന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും സിനിമയിലേത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയിലർ. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'അമരൻ'. കശ്മീരിലെ ഒരു ഗ്രാമത്തിൽ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികനാണ് മേജര്‍ മുകുന്ദ് വരദരാജന്‍. അദ്ദേഹവും മകളും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോ കാണിച്ചുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. പിന്നാലെ ശിവകാർത്തികേയന്റെ കഥാപാത്രത്തിലേക്ക് കടക്കുന്നു. പിന്നീട് ആക്ഷൻ രംഗങ്ങളിലൂടെയും വൈകാരിക നിമിഷങ്ങളിലൂടെയും ട്രെയിലർ കടന്നുപോകുന്നുണ്ട്.
ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോക് ചക്ര നൽകി ആദരിക്കപെട്ട മുകുന്ദ്, തമിഴ്‌നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ്. 2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങി.മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്.
advertisement
ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് തന്നെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡായി കഴിഞ്ഞു. ശിവകാർത്തികേയൻ ഞെട്ടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഗോട്ട് സിനിമയിലെ കാമിയോയെ ഉദ്ധരിച്ച് കൊണ്ട് 'ആ തുപ്പാക്കി ശിവകാർത്തികേയന്റെ കൈയിൽ ഭദ്രം' എന്ന് പ്രേക്ഷകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് അമരൻ തിയേറ്ററുകളിലെത്തുക. 'രംഗൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് ഇത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം.
മലയാളം വാർത്തകൾ/ വാർത്ത/Film/
മേജർ മുകുന്ദ് വരദരാജന്റെ ജീവിതം; വൈകാരികവും ആവേശവുമായി അമരൻ ട്രെയിലർ
Next Article
advertisement
‘ഓഡിഷനായി വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചു’; അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടി
‘ഓഡിഷനായി വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചു’; അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടി
  • തമിഴ് നടി നർവിനി ദേരി അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

  • ഓഡിഷനെന്ന പേരിൽ വിളിച്ചുവരുത്തി അജ്മൽ മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി.

  • പോലീസിൽ പരാതി നൽകാതെ പഠനവും ജീവിതവും ഓർത്താണ് നടി രക്ഷപ്പെട്ടത്.

View All
advertisement