'പറ്റുമെങ്കിൽ തൊടടാ'; ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസിയുടെ ആക്ഷൻ പാക്ക്ഡ് ട്രെയ്‌ലർ

Last Updated:

നായികയായി രുക്മിണി വസന്തും പോലീസ് ഓഫീസർ വേഷത്തിൽ ബിജു മേനോനും വില്ലനായി വിദ്യുത് ജംവാലും

മദ്രാസി ട്രെയ്‌ലർ
മദ്രാസി ട്രെയ്‌ലർ
അവന്റെ ശരീരത്തിനല്ല കുഴപ്പം, അവൻ എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാൽ അത് തീർത്തുകിട്ടാൻ ഏതറ്റം വരെയും പോകാൻ തയാറാകുന്ന രഘു എന്ന കഥാപാത്രമായി ശിവ കാർത്തികേയൻ മദ്രാസിയിൽ എത്തുമ്പോൾ ട്രെയ്ലറിൽ നിന്ന് തന്നെ തിയേറ്ററിൽ മദ്രാസി തീപ്പൊരി പായിക്കും എന്ന് ആരാധകർക്ക് സൂചന കിട്ടിത്തുടങ്ങും. നായികയായി രുക്മിണി വസന്തും പോലീസ് ഓഫീസർ വേഷത്തിൽ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോനും വില്ലനായി വിദ്യുത് ജംവാലും ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്ലറിൽ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
എ.ആർ. മുരുഗദോസിന്റെ സംവിധാനത്തിൽ സെപ്റ്റംബർ 5, തിരുവോണനാളിൽ ലോകവ്യാപകമായി റിലീസാകുന്ന മദ്രാസി പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കാൻ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. 'ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ പോലത്തെ ആക്ഷൻ സീനുകളുമാണ് മദ്രാസിക്കായി ഞാൻ ഒരുക്കിയിരിക്കുന്നത്. അതായിരുന്നു എന്റെ വിഷൻ. അത് കൃത്യമായി ഫൈനൽ ഔട്ട്പുട്ടിൽ വന്നിട്ടുമുണ്ട്', മുരുഗദോസ് നേരത്തെ അഭിപ്രായപ്പെട്ടതുപോലെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസായത്.
advertisement
ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത്, വിദ്യുത് ജംവാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ്: പ്രതീഷ് ശേഖർ.
Summary: Watch the Malayalam trailer for Sivakarthikeyan starrer Tamil movie Madharaasi 
മലയാളം വാർത്തകൾ/ വാർത്ത/Film/
'പറ്റുമെങ്കിൽ തൊടടാ'; ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസിയുടെ ആക്ഷൻ പാക്ക്ഡ് ട്രെയ്‌ലർ
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement