250 കോടിയുടെ നിറവിൽ അമരൻ ;'ഉയിരെ' ഓഡിയോ ഗാനം എത്തി
- Published by:Sarika N
- news18-malayalam
Last Updated:
സോളോ ഹീറോ ആയി 250 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ തമിഴ് താരം ആയിരിക്കുകയാണ് അമരനിലൂടെ ശിവകാര്‍ത്തികേയന്‍
ശിവകാർത്തികേയൻ നായകനായി എത്തിയ ചിത്രം അമരൻ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അമരനിലെ പുതിയ ഓഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. റിലീസിന് മുൻപ് തന്നെ സിനിമാസ്വാദകർ ഏറ്റെടുത്ത 'ഉയിരെ..' എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ജി വി പ്രകാശ് രാജ് സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേക് ആണ്. നകുൽ അഭ്യങ്കർ, രമ്യ ഭട്ട് അഭ്യങ്കർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് അമരൻ കാഴ്ചവയ്ക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതിനോടകം 250 കോടി കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു.
സോളോ ഹീറോ ആയി 250 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ തമിഴ് താരം ആയിരിക്കുകയാണ് അമരനിലൂടെ ശിവകാര്‍ത്തികേയന്‍. ശിവ കാർത്തികേയന്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രം കൂടിയാണ് ഇത് . രജനികാന്ത്, വിജയ്, കമല്‍ ഹാസന്‍ എന്നിവരാണ് സോളോ ഹീറോ ചിത്രങ്ങളിലൂടെ ഇതിന് മുന്‍പ് 250 കോടി ക്ലബ്ബില്‍ തമിഴ് സിനിമയില്‍ നിന്ന് ഇടംപിടിച്ച നായകന്മാര്‍.
advertisement
2024 ഒക്ടോബർ 31ന് ദീപാവലി റിലീസായി എത്തിയ ചിത്രമാണിത്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ ചിത്രത്തിന്ഈ മികച്ച പ്രേക്ഷക പ്രശംസകൾ ലഭിച്ചിരുന്നു .
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 15, 2024 10:55 AM IST