'അന്ന് ഉപയോഗിച്ച വാക്കുകൾ ശരിയായില്ല'; 15 കൊല്ലം മുമ്പ് ഋത്വിക് റോഷനെ കുറിച്ച് നടത്തിയ പരാമർശത്തിൽ രാജമൗലി
- Published by:Naseeba TC
- news18-malayalam
Last Updated:
ഋത്വിക് റോഷനെ അപമാനിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നും രാജമൗലി
അടുത്തിടെ ബോളിവുഡ് താരം ഋത്വിക് റോഷനെ കുറിച്ച് പറയുന്ന സംവിധായകൻ എസ്എസ് രാജമൗലിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വർഷങ്ങൾക്ക് മുമ്പുള്ള വീഡിയോ ആണ് വീണ്ടും പ്രചരിച്ചത്.
പ്രഭാസിന്റെ മുന്നിൽ ഋത്വിക് റോഷൻ ഒന്നുമല്ലെന്നായിരുന്നു രാജമൗലിയുടെ പരാമർശം. ഏത് സാഹചര്യത്തിലാണ് സംവിധായകൻ ഇത് പറഞ്ഞതെന്നും വ്യക്തമല്ലായിരുന്നു. ഇപ്പോൾ താൻ അന്ന് നടത്തിയ പരാമർശത്തെ കുറിച്ച് രാജമൗലി തന്നെ വിശദീകരണവും നൽകിയിരിക്കുകയാണ്.
തന്റെ ഉദ്ദേശം ഋത്വിക് റോഷനെ അപമാനിക്കുക എന്നതായിരുന്നില്ലെന്നും എന്നാൽ താൻ ഉപയോഗിച്ച വാക്കുകൾ തെറ്റായിപ്പോയെന്നും രാജമൗലി ഇന്ന് തുറന്നു സമ്മതിച്ചു.
advertisement
ഗോൾഡൻ ഗ്ലോബ് വേദിയിലായിരുന്നു സംവിധായകന്റെ ഇക്കാര്യം വ്യക്തമാക്കിയത്. “ഇത് വളരെ വർഷങ്ങൾക്കു മുമ്പുള്ളതാണ്. ഒരു 15-16 വർഷമെങ്കിലും പഴക്കമുണ്ടാകും. പക്ഷേ, ഞാൻ ഉപയോഗിച്ച വാക്കുകൾ തെറ്റായിപ്പോയി. അത് തുറന്നു സമ്മതിക്കുന്നു. ഋത്വിക് റോഷനെ അപമാനിക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശം. അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു.”-
വർഷങ്ങൾക്ക് ശേഷം വിജയത്തിന്റെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോഴും മുമ്പ് ചെയ്തത് ശരിയായില്ലെന്ന് തുറന്നു പറഞ്ഞ രാജമൗലിയെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ.
advertisement
റെഡ്ഡിറ്റിലാണ് രാജമൗലിയുടെ പഴയ വീഡിയോ പ്രചരിച്ചത്. വീഡിയോയിൽ രാജമൗലി പറയുന്നത് ഇങ്ങനെ, “രണ്ട് വർഷം മുമ്പ് ധൂം 2 ഇറങ്ങിയപ്പോൾ എന്തുകൊണ്ടാണ് ബോളിവുഡിൽ മാത്രം ഇത്രയും ഗംഭീരമായ സിനിമകൾ വരുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു. ഋത്വിക് റോഷനെ പോലുള്ള നായകർ തെലുങ്കിൽ ഇല്ലേ? അപ്പോഴാണ് ബില്ലയിലെ പാട്ടുകളും പോസ്റ്ററുകളും കണ്ടത്. പ്രഭാസിന് മുന്നിൽ ഋത്വിക് റോഷൻ ഒന്നുമല്ല. ഹോളിവുഡ് ലെവലിൽ തെലുങ്ക് സിനിമയെ എത്തിച്ചതിന് സംവിധായകൻ മെഹെർ രമേശിനോട് നന്ദി പറയുകയാണ്”.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
January 14, 2023 7:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'അന്ന് ഉപയോഗിച്ച വാക്കുകൾ ശരിയായില്ല'; 15 കൊല്ലം മുമ്പ് ഋത്വിക് റോഷനെ കുറിച്ച് നടത്തിയ പരാമർശത്തിൽ രാജമൗലി