20 വർഷങ്ങൾക്ക് ശേഷം സൂര്യ, തൃഷ ജോഡി സ്ക്രീനിലേക്ക്; ‘കറുപ്പ്’ റിലീസിനൊരുങ്ങുന്നു
- Published by:meera_57
- news18-malayalam
Last Updated:
2005ൽ റിലീസ് ചെയ്ത 'ആറ്' എന്ന സിനിമയിലാണ് സൂര്യയും തൃഷയും ഏറ്റവും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്
സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ റിലീസിനൊരുങ്ങുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ ഒരു പൂർണ്ണ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം, പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം നൽകുമെന്നാണ് അണിയറ പ്രവർത്തകർ ഓരോ കോൺടെന്റ് റിലീസിലൂടെയും ഉറപ്പുനൽകുന്നത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. 2005ൽ റിലീസ് ചെയ്ത 'ആറ്' എന്ന സിനിമയിലാണ് സൂര്യയും തൃഷയും ഏറ്റവും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്.
ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് ‘കറുപ്പ്’യിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
റിലീസിനായി നിരവധി ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയ ശേഷമാണ് 'കറുപ്പ്' അവസാന തീയതിയിലെത്തിയത്. ഉത്സവ സീസണിൽ റിലീസ് ചെയ്യുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും, പിന്നീട് 2026 ന്റെ തുടക്കത്തിൽ റിലീസ് ചെയ്യാൻ പരിഗണിക്കുകയായിരുന്നു. എന്നിരുന്നാലും, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി, കുറച്ചുകൂടി മെച്ചപ്പെട്ട അന്തിമ പതിപ്പ് ഉറപ്പാക്കുന്നതിനായി, നിർമ്മാതാക്കൾ റിലീസ് വൈകിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
advertisement
ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പി.ആർ.ഒ. : പ്രതീഷ് ശേഖർ.
Summary: Suriya fans are eagerly waiting for the release of 'Karupp'. Directed by RJ Balaji, this film will hit the theatres worldwide on May 14. The film is set to be a complete entertainer rich in mass elements, and the team assures with each content release that it will give the audience a great festive experience. The main attraction of the film is Suriya and Trisha coming together again after two decades
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 21, 2026 1:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
20 വർഷങ്ങൾക്ക് ശേഷം സൂര്യ, തൃഷ ജോഡി സ്ക്രീനിലേക്ക്; ‘കറുപ്പ്’ റിലീസിനൊരുങ്ങുന്നു









