Venkat Subha Passes Away| തമിഴ് നടൻ വെങ്കട് ശുഭ കോവിഡ് ബാധിച്ച് മരിച്ചു

Last Updated:

വെങ്കട് ശുഭ പത്ത് ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു.

വെങ്കട് ശുഭ
വെങ്കട് ശുഭ
ചെന്നൈ: കോവിഡ് രണ്ടാം തരംഗം തമിഴ് സിനിമാ രംഗത്തിന് നൽകിയത് കനത്ത ആഘാതമാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി നിരവധി കലാകാരന്മാരും അവരുടെ ബന്ധുക്കളുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും ഒടുവിൽ നടനും നിർമാതാവുമായ വെങ്കട്ട് ശുഭയാണ് ശനിയാഴ്ച പുലർച്ചെ കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
വെങ്കട് ശുഭ പത്ത് ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു. നിര്‍മാതാവും അടുത്ത സുഹൃത്തുമായ ടി ശിവയാണ് മരണവാര്‍ത്ത അറിയിച്ചത്. വെങ്കട് ശുഭയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മൊഴി, അഴകിയ തീയേ, കണ്ട നാള്‍ മുതല്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമെ തമിഴ് സീരിയലുകളിലും വേഷമിട്ടു. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലില്‍ സിനിമാ നിരൂപണ പരിപാടി അവതരിപ്പിച്ചിരുന്നു. ഹർഭജൻ സിംഗും ലോസ്ലിയായും അഭിനയിക്കുന്ന ഫ്രണ്ട് ഷിപ്പ് എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു.
advertisement
advertisement
തുടരെ തുടരെയുള്ള താരങ്ങളുടെ മരണത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. പത്ത് ദിവസം മുൻപാണ് നടൻ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചത്.  കോഡിന്റെ രണ്ടാം തരംഗത്തിൽ ഹാസ്യതാരം പാണ്ഡു, ഗായകൻ കോമാങ്കൻ, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടൻ മാരൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകരെയാണ് തമിഴകത്തിന് നഷ്ടമായിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാർച്ചിൽ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം.
advertisement
English Summary: Tamil actor and producer Venkat Subha passed away today early morning in Chennai. He was infected with the coronavirus and was treated at a private hospital. A couple of weeks earlier, producer T Siva said that Subha is getting intensive treatment and asked everyone to pray for his good health. But, the popular Tamil actor, producer and writer Venkat Subha breathed his last at 12.48 am on May 29. Reports are that the Chennai Corporation officials will cremate his mortal remains in the presence of his family members.
മലയാളം വാർത്തകൾ/ വാർത്ത/Film/
Venkat Subha Passes Away| തമിഴ് നടൻ വെങ്കട് ശുഭ കോവിഡ് ബാധിച്ച് മരിച്ചു
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement