ദേശസ്നേഹം വളർത്തും 'അമരൻ' സ്കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് ബി ജെ പി; വിമർശനവുമായി എസ്.ഡി.പി.ഐ
- Published by:Sarika N
- news18-malayalam
Last Updated:
പുതുതലമുറയിൽ ദേശസ്നേഹം വളർത്താൻ ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സിനിമ പ്രദർശിപ്പിക്കണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നത്
തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായെത്തി മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് അമരൻ.ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷപ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി രംഗത്ത്. പുതിയതലമുറയിൽ ദേശസ്നേഹം വളർത്താൻ സിനിമ ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സിനിമ പ്രദർശിപ്പിക്കണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നത്.
അതേസമയം സിനിമ കശ്മീരിനെയും മുസ്‌ലിം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നവെന്നാണ് എസ് ഡി പി ഐയുടെ ആരോപണം. മറ്റ് മതവിഭാഗങ്ങളിൽ മുസ്‌ലിം വിരുദ്ധത പടർത്തുകയാണ് സിനിമയുടെ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാട്ടി. മേയ് 17 എന്ന തമിഴ് അനുകൂല സംഘടനയും ഇതേ ആരോപണവുമായി രംഗത്തുണ്ട്. അതേസമയം, സിനിമയെ എതിർക്കുന്നവർ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും എതിരാണെന്ന് ബി ജെ പി തമിഴ്നാട് സംസ്ഥാന വക്താവ് എ എൻ എസ് പ്രസാദ് പറഞ്ഞു. സംസ്ഥാനത്തുടനീളം സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ ക്രമീകരണം ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
advertisement
രാജ്കുമാർ പെരിയസാമി സംവിധാനം നിർവഹിച്ച ചിത്രം ദീപാവലി റിലീസായാണ് തീയേറ്ററുകളിൽ എത്തിയത് .കമൽ ഹാസന്റെ നിർമാണ കമ്പനിയായ രാജ് കമലാണ് ചിത്രം നിർമിച്ചത്. സിനിമാ മേഖലയിൽ നിന്നുള്ളവരും രാഷ്ട്രീയ പ്രവർത്തകരും അടക്കം സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു.ആഗോള ബോസ്‌ഓഫീസിൽ അടക്കം ചിത്രം മികച്ച കളക്ഷൻ ആണ് നേടുന്നത്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ ഒ ടി ടി റിലീസ് വൈകുമെന്ന് അറിയിച്ച് നെറ്റ്ഫ്ലിക്സ് രംഗത്ത് എത്തിയിരുന്നു.പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ കളക്ഷൻ 250 കോടി കടന്നിട്ടുണ്ട്. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്.വിജയ് നായകനായി എത്തിയ ലിയോ ആണ് ഒന്നാം സ്ഥാനത്ത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 13, 2024 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ദേശസ്നേഹം വളർത്തും 'അമരൻ' സ്കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് ബി ജെ പി; വിമർശനവുമായി എസ്.ഡി.പി.ഐ