രജനീകാന്ത് തയ്യൽക്കാരന്റെ വേഷത്തിലോ? പ്രഖ്യാപിച്ചതും 'തലൈവർ 173'ന്റെ കഥ ലീക്ക് ആയതായി സംശയം

Last Updated:

'ഡോൺ' സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായ സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

രജനീകാന്ത്
രജനീകാന്ത്
തലൈവർ 173 (Thalaivar 173) എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന തന്റെ അടുത്ത പ്രോജക്റ്റിന്റെ സംവിധായകനെ സൂപ്പർസ്റ്റാർ രജനീകാന്ത് (Rajinikanth) ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ഡോൺ' സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായ സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം പുറത്തുവന്നതോടെ, പ്രത്യേകിച്ച് ചിത്രം ആക്ഷനും കോമഡിയും ഇടകലർത്തുമെന്ന റിപ്പോർട്ടുകൾക്കിടയിൽ, കഥയെക്കുറിച്ചുള്ള ആകാംക്ഷ വർദ്ധിച്ചുവരികയാണ്.
തലൈവർ 173 ൽ രജനീകാന്ത് തയ്യൽക്കാരന്റെ വേഷത്തിലോ?
ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തകൾ പ്രകാരം, തലൈവർ 173ൽ, രജനീകാന്ത് കുടുംബത്തോടൊപ്പം സമാധാനപരമായ ജീവിതം നയിക്കുന്ന ഒരു തയ്യൽക്കാരന്റെ വേഷം അവതരിപ്പിക്കുമെന്ന് കരുതുന്നു. എന്നാൽ, അദ്ദേഹം തന്നെ കുഴിച്ചുമൂടിയ സങ്കീർണമായ ഒരു ഭൂതകാലം ഈ കഥാപാത്രത്തിനു പിന്നിൽ മറഞ്ഞിരിക്കുന്നു.
പ്രശ്‌നങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ അദ്ദേഹം ശ്രമിച്ചിട്ടും, ഒടുവിൽ അപകടം അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. തന്റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ ദീർഘകാലമായി സ്വയം വിസ്മരിച്ച കഴിവുകൾ ഉപയോഗിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുന്നു എന്നാണ് ഊഹാപോഹങ്ങൾ സൂചിപ്പിക്കുന്നത്. ഈ കഥ ആരാധകർക്കിടയിൽ ആവേശം ജനിപ്പിച്ചിട്ടുണ്ടെങ്കിലും, വിശദാംശങ്ങൾക്ക് സ്ഥിരീകരണമില്ല എന്നത് ശ്രദ്ധേയം. നിർമ്മാതാക്കൾ ഇതുവരെയും സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
advertisement
ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററിൽ തയ്യൽ കത്രിക, ഉപകരണങ്ങൾ, വ്യാജ പാസ്‌പോർട്ടുകൾ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇത്രയുമെല്ലാം കൂടിയായതും, മാസ് ആക്ഷനും നർമ്മവും ഗൂഢാലോചനയും ഇടകലർത്താൻ കഴിയുന്ന ഒരു ആഖ്യാനത്തെക്കുറിച്ച് സൂക്ഷ്മമായി സൂചന നൽകുന്നതാകും പ്രമേയം എന്ന സൂചനയ്ക്ക് വഴിവച്ചു.
സിബി ചക്രവർത്തി എങ്ങനെ ഈ സിനിമയിലെത്തി?
തുടക്കത്തിൽ, സുന്ദർ സി. സംവിധായകനായി 'തലൈവർ 173' പ്രഖ്യാപിക്കപ്പെട്ടു. ഇത് വർഷങ്ങൾക്ക് ശേഷമുള്ള സുന്ദർ സി., രജനീകാന്ത് പുനഃസമാഗമത്തെ അടയാളപ്പെടുത്തുമായിരുന്നു. എന്നിരുന്നാലും, മറ്റു പ്രോജക്ടുകൾ കാരണം സുന്ദർ സി. ഈ സിനിമയിൽ നിന്നും പിന്മാറി.
advertisement
അദ്ദേഹം മാറിയതിനുശേഷം, അശ്വത് മാരിമുത്തു, നിഥിലൻ സാമിനാഥൻ, രാംകുമാർ ബാലകൃഷ്ണൻ എന്നിവരുൾപ്പെടെ നിരവധി ചലച്ചിത്ര പ്രവർത്തകർ രജനിക്ക് തിരക്കഥ വിവരിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒടുവിൽ, ഈ പദ്ധതി സിബി ചക്രവർത്തിയുടെ കൈകളിലെത്തി. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്. രജനീകാന്തിനൊപ്പം പ്രവർത്തിക്കാൻ ലഭിച്ച അവസരത്തിൽ ആവേശവും നന്ദിയും പ്രകടിപ്പിക്കുന്ന ഒരു വൈകാരിക കുറിപ്പ് അദ്ദേഹം പിന്നീട് പങ്കിട്ടു.
രജനീകാന്തിന്റെ അടുത്ത ചിത്രം ഏതാണ്?
തലൈവർ 173 ഷൂട്ട് ചെയ്യുന്നതിന് മുമ്പ്, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ൽ രജനീകാന്ത് പ്രധാന വേഷത്തിൽ എത്തും. 2023 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയിലറിന്റെ തുടർച്ചയാണ് ഈ ചിത്രം. 2026 ഓഗസ്റ്റിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
മോഹൻലാൽ, ശിവരാജ്കുമാർ, വിജയ് സേതുപതി, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി തുടങ്ങിയ താരങ്ങൾ ഈ തുടർഭാഗത്തിൽ പ്രത്യക്ഷപ്പെടുമെന്ന് അഭ്യൂഹമുണ്ട്. അടുത്തിടെ ഒരു ബംഗാളി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് ഖാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുമെന്ന് മിഥുൻ ചക്രവർത്തി അവകാശപ്പെട്ടു, എന്നിരുന്നാലും നിർമ്മാതാക്കൾ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നടി നോറ ഫത്തേഹിയും ഒരു പ്രത്യേക നൃത്തരംഗത്തിൽ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
രജനീകാന്ത് തയ്യൽക്കാരന്റെ വേഷത്തിലോ? പ്രഖ്യാപിച്ചതും 'തലൈവർ 173'ന്റെ കഥ ലീക്ക് ആയതായി സംശയം
Next Article
advertisement
'നിങ്ങൾ ദൈവത്തെപോലും വെറുതെവിട്ടില്ല'; സ്വർ‌ണക്കൊള്ള കേസിൽ കെ പി ശങ്കരദാസിന് തിരിച്ചടി
'നിങ്ങൾ ദൈവത്തെപോലും വെറുതെവിട്ടില്ല'; സ്വർ‌ണക്കൊള്ള കേസിൽ കെ പി ശങ്കരദാസിന് തിരിച്ചടി
  • ശബരിമല സ്വർണക്കൊള്ള കേസിൽ കെ പി ശങ്കരദാസിന്റെ ഹർജി സുപ്രീം കോടതി തള്ളിയതായി വ്യക്തമാക്കി

  • ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ടതിനാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്ന് കോടതി പറഞ്ഞു

  • പ്രായം മാത്രം പരിഗണിച്ച് അനുകൂലതയില്ല, ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്ന് ബെഞ്ച്

View All
advertisement