Thayyal Machine | കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്; ഹൊറർ ത്രില്ലർ സ്വഭാവത്തിൽ ' തയ്യൽ മെഷീൻ' വരുന്നു
- Published by:user_57
- news18-malayalam
Last Updated:
തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു
കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ, നവാഗതനായ പ്രേം നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ്. വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തയ്യൽ മെഷീൻ'. ഹൊറർ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഗോപ്സ് എൻ്റർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമ്മിക്കുന്നത്. രതീഷ് പട്ടിമറ്റം, ബീബു സർഗി എന്നിവരാണ് സഹനിർമ്മാതാക്കൾ. രാകേഷ് കൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു.
തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കും.
എഡിറ്റർ: അഭിലാഷ് ബാലചന്ദ്രൻ, മ്യൂസിക്ക്: ദീപക് ജെ.ആർ., മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ആർട്ട്: മഹേഷ് ശ്രീധർ, കോസ്റ്റ്യൂം: സുരേഷ് ഫിറ്റ്വെൽ, സൗണ്ട് മിക്സിങ്: ലൂമിനാർ സൗണ്ട് സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, അസോസിയേറ്റ് ഡയറക്ടർ: അനിൽ പി., വി.എഫ്.എക്സ്.: എസ്.ഡി.സി., സ്റ്റിൽസ്: വിമൽ കോതമംഗലം, പി.ആർ.ഒ.: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ്: പ്ലമേറിയ മൂവീസ്, ഡിസൈൻസ്: സൂരജ് സുരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
advertisement
Summary: Thayyal Machine movie starring Kichu Tellus and Gayathri Suresh released its title poster. The film is touted to be in a horror thriller genre. Shooting is currently underway in various locations
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 03, 2024 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Thayyal Machine | കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്; ഹൊറർ ത്രില്ലർ സ്വഭാവത്തിൽ ' തയ്യൽ മെഷീൻ' വരുന്നു










