2023ൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ 'കേരളാ സ്റ്റോറി' എങ്ങനെ പഠാനും ജവാനും മുന്നിലായി?
- Published by:Sarika KP
- news18-malayalam
Last Updated:
ഷാരൂഖ് ഖാൻ നായകനായെത്തിയ ബിഗ് ബജറ്റ് സിനിമകളായ പഠാനും ജവാനുമെല്ലാം ഈ ലിസ്റ്റിൽ കേരളാ സ്റ്റോറിയേക്കാൾ പിന്നിലാണ്.
നിരവധി ബിഗ് ബജറ്റ് സിനിമകൾ തിയേറ്ററുകളിലെത്തിയ വർഷമായിരുന്നു 2023. എന്നാൽ അതിനെയെല്ലാം കടത്തിവെട്ടി സ്മോൾ, മീഡിയം ബജറ്റ് സിനിമകളാണ് കൂടുതൽ ലാഭമുണ്ടാക്കിയതെന്ന് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 30 കോടി ബജറ്റിൽ നിർമിച്ച് കേരളാ സ്റ്റോറിയാണ് ഈ ലിസ്റ്റിൽ ഒന്നാമത്. ആഭ്യന്തര മാർക്കറ്റിൽ ചിത്രം 238 കോടിയോളം നേടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഷാരൂഖ് ഖാൻ നായകനായെത്തിയ ബിഗ് ബജറ്റ് സിനിമകളായ പഠാനും ജവാനുമെല്ലാം ഈ ലിസ്റ്റിൽ കേരളാ സ്റ്റോറിയേക്കാൾ പിന്നിലാണ്. പഠാൻ ബോക്സ് ഓഫീസിൽ 543 കോടിയും ജവാൻ 640 കോടിയുമാണ് നേടിയത്. എന്നാൽ ലാഭശതമാനം നോക്കുമ്പോൾ ഈ സിനിമകളെല്ലാം കേരളാ സ്റ്റോറിയേക്കാൾ പിന്നിലാണ്. പഠാന്റെ ബജറ്റ് 250 കോടിയും ജവാന്റേത് 300 കോടിയുമാണ്.
സണ്ണി ഡിയോൾ നായകനായ ഗദർ 2 ആണ് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ ലിസ്റ്റിൽ രണ്ടാമത്. 450 കോടിയാണ് ചിത്രം ആഭ്യന്തര മാർക്കറ്റിൽ നിന്നും വാരിക്കൂട്ടിയത്. 75 കോടി ആയിരുന്നു ഗദർ 2 വിന്റെ കണക്ക്. ലാഭക്കണക്ക് നോക്കിയാൽ, കേരളാ സ്റ്റോറിയും ഗദർ 2 വും ഈ ലിസ്റ്റിലുള്ള മറ്റ് ചിത്രങ്ങളേക്കാൾ വളരെയേറെ പിന്നിലാണ്.
advertisement
ഇന്ത്യൻ ബോക്സ് ഓഫീസിൽ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺ ഹൈമറും വലിയ വിജയമാണ് നേടിയത്. ലാഭക്കണക്കിൽ ചിത്രം മൂന്നാമതുണ്ട്. 12th Fail, OMG 2, ജയിലർ തുടങ്ങിയ ചിത്രങ്ങളും ലാഭം നേടിയ സിനിമകളുടെ ലിസ്റ്റിൽ ഉണ്ട്.
ലാഭശതമാനം നോക്കിയാൽ, ഹിന്ദി സിനികളാണ് ഈ ലിസ്റ്റിൽ ഭൂരിഭാഗവും. രൺബീർ കപൂറിന്റെ അനിമൽ ഉൾപ്പെടെ എട്ട് ബോളിവുഡ് സിനിമകളാണ് ഈ ലിസ്റ്റിൽ ഇടം പിടിച്ചത്. പോയ വർഷത്തെ മൊത്തം ബോക്‌സ് ഓഫീസ് ബിസിനസിൽ ഹിന്ദി സിനിമകൾ ഏകദേശം 5,000 കോടി രൂപയാണ് സംഭാവന ചെയ്തത്. 12000 കോടി രൂപയാണ് കഴിഞ്ഞ വർഷം ഇന്ത്യയിലെ ആകെ ബോക്സ് ഓഫീസ് കളക്ഷൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 03, 2024 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
2023ൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ 'കേരളാ സ്റ്റോറി' എങ്ങനെ പഠാനും ജവാനും മുന്നിലായി?


