കൊച്ചി: സുബി സുരേഷിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് നടൻ ജയറാം. വളരെ ഞെട്ടിക്കുന്ന വാർത്തയാണിത്. സുഖമില്ലാതെ കിടക്കുന്നുവെന്നുപോലും അറിഞ്ഞിരുന്നില്ല. സിനിമയിലും സ്റ്റേജിലും ടിവി പോഗ്രാമുകളിലും മാക്സിമം പെർഫോമൻസ് കാഴ്ചവെക്കുന്ന ആളാണ് സുബി. ഒരു ഓൾറൗണ്ടറെന്ന് പറയാം. ഇത്ര ചെറുപ്രായത്തിൽ സംഭവിച്ച ഈ വിയോഗം വിശ്വസിക്കാനാകുന്നില്ല. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ന്യൂസ് 18നോട് ജയറാം പറഞ്ഞു.
Also Read- ‘ഫെബ്രുവരിയിൽ വിവാഹം, ഏഴു പവന്റെ മാല വരെ റെഡിയാക്കി’; എല്ലാവരെയും കണ്ണീരിലാഴ്ത്തി സുബി സുരേഷ് മടങ്ങി
കൽപ്പന ചേച്ചിക്ക് ശേഷം എന്നെ അദ്ഭുതപ്പെടുത്തിയ നടിയാണ് സുബി. ഒപ്പം അഭിനയിച്ച സിനിമകൾ കുറവണെങ്കിലും നിരവധി സ്റ്റേജ് പരിപാടികളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഏതു കഥാപാത്രത്തെക്കുറിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞുകൊടുത്താലും അനായാസേന സുബി വേദിയിൽ അവതരിപ്പിക്കും. സ്റ്റേജിലെ പ്രകടനത്തിൽ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല- ജയറാം പറഞ്ഞു.
Also Read- ‘സുബി സുരേഷിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തീയതിവരെ നിശ്ചയിച്ചു, പക്ഷെ’; ടിനി ടോം
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുബി.ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.