കേരളപ്പിറവി ദിനത്തിൽ മുണ്ടു മടക്കി കുത്തി ബിനീഷ് ബാസ്റ്റിൻ. നടൻ ടൊവിനോ തോമസിന്‍റെ ഇൻസ്റ്റഗ്രാമിലാണ് മുണ്ടു മടക്കി കുത്തിയ ബിനീഷ് ബാസ്റ്റിൻ പ്രത്യക്ഷപ്പെട്ടത്. മഞ്ഞ ഷർട്ടും മുണ്ടും ഉടുത്ത് നിൽക്കുന്ന ബിനിഷ് ബാസ്റ്റിന്‍റെ ചിത്രമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ടൊവിനോ പങ്കു വെച്ചത്.
ചിത്രത്തിന്‍റെ മുകളിൽ കേരളപ്പിറവി ആശംസകളെന്നും ചിത്രത്തിന് താഴെ ബിനീഷ് ബാസ്റ്റിൻ എന്നുമാണ് കുറിച്ചിരിക്കുന്നത്.
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ ആയിരുന്നു വിവാദസംഭവങ്ങൾ നടന്നത്. കോളജ് ഡേയിൽ നടൻ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകർ തീരുമാനിച്ചിരുന്നത്. മാഗസിൻ റിലീസിന് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനെയും.
എന്നാൽ, ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ വ്യക്തമാക്കിയതോടെ സംഘാടകർ വെട്ടിലായി.
അനിൽ രാധാകൃഷ്ണൻ മേനോന്‍റെ മാഗസിൻ റിലീസ് ചടങ്ങ് പൂർത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാൽ മതിയെന്ന് സംഘാടകർ പറഞ്ഞെങ്കിലും അദ്ദേഹം അത് വക വെച്ചില്ല. സംഘാടകരുടെ എതിർപ്പ് വകവെക്കാതെ വേദിയിലെത്തിയ ബിനീഷ് സ്‌റ്റേജിലെ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.