ഇല്ല... അന്നു ഞങ്ങളില്ല...; ഒരു ക്യാംപസിലെ രസാവഹമായ മുഹൂർത്തങ്ങളുമായി 'പടക്കളം' ട്രെയ്‌ലർ

Last Updated:

ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് ബാബുവും, വിജയ് സുബ്രമണ്യവുമാണ് നിർമ്മാതാക്കൾ

പടക്കളം
പടക്കളം
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലെ കോംബോയിൽക്കൂടി കടന്നുപോകുന്നതാണ് കലാലയ ജീവിതം. ക്യാംപസിലെ മിക്ക പ്രശ്നങ്ങളും തല പൊക്കുന്നത് അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്. ക്യാംപസ് ചിത്രമായ പടക്കളത്തിൻ്റെ കാര്യം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. മെയ് എട്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലറിലെ ചില പ്രസക്തഭാഗങ്ങൾ ശ്രദ്ധിച്ചാൽ ഈ അധ്യാപക-വിദ്യാർത്ഥി ബന്ധം മനസ്സിലാക്കാം.
നിരവധി കൗതുകങ്ങളും, സസ്പെൻസും, മിത്തും കോർത്തിണക്കി അൽപ്പം ഫാൻ്റസി ഹ്യൂമറും ചേർത്താണ് ചിത്രത്തിന്റെ അവതരണം. ക്യാംപസിലെ അപക്വ മനസ്സുകളുടെ എല്ലാ നർമ്മവും, ഈ ചിത്രത്തിലുണ്ട്. ഇന്ന് സിനിമയെ മുന്നോട്ടു നയിക്കുന്ന യൂത്തിൻ്റെ എല്ലാ മാനറിസങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രത്തിൻ്റെ അവതരണം.
ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് ബാബുവും, വിജയ് സുബ്രമണ്യവുമാണ് നിർമ്മാതാക്കൾ. നവാഗതനായ മനു സ്വരാജാണ് സംവിധായകൻ. വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കിലൂടെയും ഉയർന്ന സാങ്കേതികമികവിലൂടെയുമാണ് ചിത്രത്തിൻ്റെ അവതരണം.
advertisement
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് 'ഫാലിമി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സന്ധീപ് പ്രദീപ്, വാഴ ഫെയിം സാഫ്, അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ അരുൺ പ്രദീപ, നിരഞ്ജനാ അനൂപ് എന്നിവരാണ്.
യുവതലമുറക്കൊപ്പം നടൻ സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നു. ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജാ മോഹൻരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.
advertisement
തിരക്കഥ - നിതിൻ സി. ബാബു, മനു സ്വരാജ്; സംഗീതം - രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം - അനു മൂത്തേടത്ത്, എഡിറ്റിംഗ് - നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, കലാസംവിധാനം- മഹേഷ് മോഹൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ; പ്രൊഡക്ഷൻ മാനേജർ - സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. മെയ് എട്ടിന് ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Trailer drops for campus movie Padakkalam produced by Vijay Babu starring Suraj Venjaramoodu and Sharafudeen
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇല്ല... അന്നു ഞങ്ങളില്ല...; ഒരു ക്യാംപസിലെ രസാവഹമായ മുഹൂർത്തങ്ങളുമായി 'പടക്കളം' ട്രെയ്‌ലർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement