advertisement

യൂട്യൂബ് ട്രെൻഡിംഗിൽ ഒരു സിനിമാ ട്രെയ്‌ലർ; ക്യാംപസിലെ രസങ്ങളുമായി 'പ്രകമ്പനം' ട്രെയ്‌ലർ

Last Updated:

ഒരു ക്യാമ്പസും ഹോസ്റ്റൽ ജീവിതവുമാണ് പൂർണ്ണമായും ഹ്യൂമർ പശ്ചാത്തലത്തിലൂടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. യൂത്തിന്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന സിനിമ

പ്രകമ്പനം സിനിമ ട്രെയ്‌ലർ
പ്രകമ്പനം സിനിമ ട്രെയ്‌ലർ
ക്യാംപസ് എന്ന സന്തോഷത്തിൻ്റേയും, യൂത്തിൻ്റെ നെഗളിപ്പിന്റെയും വിളനിലം. കുട്ടികളുടെ തമാശയും, വീറും വാശിയും, സൗഹൃദവും, പിണക്കവും, പ്രണയുമൊക്കെ അവർക്കിടയിൽ അരങ്ങേറുന്ന ഘടകങ്ങളാണ്. വ്യത്യസ്ത സ്ഥലങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ .... അങ്ങനെയുള്ളവർ ഏറെക്കാലം ഒന്നിച്ചു സഹകരിക്കുന്ന ഒരു വേദി കൂടിയാണ് ക്യാംപസ്. ഇത്തരമൊരു ക്യാംപസിൽ അരങ്ങേറുന്ന നിരവധി സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പ്രകമ്പനം' (Prakambanam). യൂട്യൂബിൽ നാലാം സ്ഥാനത്ത് ട്രെൻഡിങ് ആണ് ഈ വീഡിയോ.
വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ടു. മേൽപ്പറഞ്ഞതു പോലെ ഒരു ക്യാമ്പസിന്റെ എല്ലാ രസക്കൂട്ടുകളും ഈ ട്രെയ്‌ലറിൽ വ്യക്തം. ജനുവരി 30ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായാണ് ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
നവരസ ഫിലിംസ് & സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ് ബാനറിൽ ശ്രീജിത്ത് കെ.എസ്. കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കോ - പ്രൊഡ്യൂസേർസ് - വിവേക് വിശ്വം ഐ.എം. പി. മോൻസി, ബ്ലെസ്സി, റിജോഷ്ദി ലോർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അഭിജിത്ത് സുരേഷ്.
advertisement
ഒരു ക്യാമ്പസും ഹോസ്റ്റൽ ജീവിതവുമാണ് പൂർണ്ണമായും ഹ്യൂമർ പശ്ചാത്തലത്തിലൂടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. യൂത്തിന്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന സിനിമ.
ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, പി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, ഗായത്രി സുരേഷ് , മല്ലികാ സുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത് എസ്. നായർ, ഷിൻഷാൻ, ഷൈലജ അനു, സുബിൻ ടർസൻ
advertisement
എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്.
തിരക്കഥ, സംഭാഷണം - ശ്രീഹരി വടക്കൻ, ഗാനങ്ങൾ - വിനായക് ശശികുമാർ, സംഗീതം - ബിബിൻ അശോക്, ബി.ജി.എം.- ശങ്കർ ശർമ്മ, ഛായാഗ്രഹണം - ആൽബി ആൻ്റണി, എഡിറ്റിംഗ് - സൂരജ് ഇ.എസ്., കലാസംവിധാനം - സുഭാഷ് കരുൺ, മേക്കപ്പ്- ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്, സ്റ്റിൽസ്- ഷാഫി ഷക്കീർ, ഷിബി ശിവദാസ്, ഡിസൈൻ- യെല്ലോ ടൂത്ത്., പ്രൊജക്റ്റ് ഇനാബ്ളർ - സൈനുദ്ദീൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ, പി.ആർ.ഒ.- വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
യൂട്യൂബ് ട്രെൻഡിംഗിൽ ഒരു സിനിമാ ട്രെയ്‌ലർ; ക്യാംപസിലെ രസങ്ങളുമായി 'പ്രകമ്പനം' ട്രെയ്‌ലർ
Next Article
advertisement
Kerala Budget 2026:  വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി  തിരുവനന്തപുരത്ത് 'വി.എസ്. സെന്റർ'; ബജറ്റിൽ 20 കോടി രൂപ
Kerala Budget 2026: വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് 'വി.എസ്. സെന്റർ'; ബജറ്റിൽ 20 കോടി രൂപ
  • തിരുവനന്തപുരത്ത് വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി വി.എസ്. സെന്റർ സ്ഥാപിക്കാൻ 20 കോടി രൂപ

  • 2026-27 ബജറ്റിൽ 10,189 കോടി രൂപ പ്രാദേശിക സർക്കാരുകളുടെ വികസനത്തിനായി മാറ്റി വെച്ചു

  • 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാർ കഴിഞ്ഞു

View All
advertisement