വിവേക് പ്രസന്നയും, ബിഗ് ബോസ് പൂർണിമ രവിയും; മെഡിക്കൽ ക്രൈം ത്രില്ലർ 'ട്രോമ' ട്രെയ്‌ലർ
- Published by:meera_57
- news18-malayalam
Last Updated:
സംവിധായകൻ തമ്പിദുരൈ മാരിയപ്പൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 21ന് തീയേറ്റർ റിലീസായി എത്തും
വിക്രം വേദ, സൂരറൈ പോട്രു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ വിവേക് പ്രസന്നയും ബിഗ് ബോസ് ഫെയിം പൂർണിമ രവിയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് 'ട്രോമ' (Trauma movie). ട്രം പ്രൊഡക്ഷൻ ഹൗസിൻ്റെ ബാനറിൽ എസ്. ഉമ മഹേശ്വരി നിർമിച്ച് തമ്പിദുരൈ മാരിയപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ റിലീസായി. മാർച്ച് 21ന് തീയേറ്റർ റിലീസായി എത്തുന്ന ചിത്രത്തിൻ്റെ കേരളത്തിലെ വിതരണാവകാശം മദ്രാസ് സ്റ്റോറി അഭിമന്യു, സൻഹാ സ്റ്റുഡിയോ റിലീസ് എന്നിവർ ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഏറെ പിരിമുറുക്കമുള്ള രംഗങ്ങളുള്ള ഒരു ത്രില്ലർ കഥാതന്തുവുള്ള ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. ചിത്രത്തിൽ വിവേക് പ്രസന്ന, പൂർണിമ രവി, ചാന്ദിനി തമിഴരസൻ, ആനന്ദ് നാഗ്, മാരിമുത്തു, നിഴൽഗൽ രവി തുടങ്ങിയവരും അഭിനയിക്കുന്നു. അജിത്ആത് ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് എസ്. രാജ് പ്രതാപ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റർ: മുഗൻ വേൽ, ആർട്ട്: സി.കെ. മുജീബ് റഹ്മാൻ, പി.ആർ.ഒ. (കേരള): പി. ശിവപ്രസാദ്.
advertisement
Summary: 'Trauma' is an upcoming medical crime thriller film in Tamil, starring Vivek Prasanna and Bigg Bose fame Poornima Ravi. Trailer of the film has now been dropped online. The film is releasing in theatres on March 21, 2025. The trailer encompasses a set of scenes which promises a riveting thriller
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 17, 2025 3:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വിവേക് പ്രസന്നയും, ബിഗ് ബോസ് പൂർണിമ രവിയും; മെഡിക്കൽ ക്രൈം ത്രില്ലർ 'ട്രോമ' ട്രെയ്‌ലർ