നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kangana Ranaut | നടി കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി; കാരണം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'വിദ്വേഷകരമായ' ട്വീറ്റുകൾ എന്ന് വിശദീകരണം

  Kangana Ranaut | നടി കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി; കാരണം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'വിദ്വേഷകരമായ' ട്വീറ്റുകൾ എന്ന് വിശദീകരണം

  നടി കങ്കണ റണൗത്തിന്റെ അക്കൗണ്ട് 'സ്ഥിരമായി' പൂട്ടിക്കെട്ടി ട്വിറ്റർ

  കങ്കണ റണൗത്ത്

  കങ്കണ റണൗത്ത്

  • Share this:
   പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മറുപടിയായി നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിനെ തുടർന്ന് നടി കങ്കണ റണൗത്തിന്റെ അക്കൗണ്ട് 'സ്ഥിരമായി' പൂട്ടിക്കെട്ടി ട്വിറ്റർ.

   "ഓഫ്‌ലൈൻ ആയി ഹാനികരമാകാൻ സാധ്യതയുള്ള പെരുമാറ്റത്തെ സംബന്ധിച്ച് ഞങ്ങൾ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കുന്നു. ട്വിറ്റർ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിന് മേൽപരാമർശിക്കപ്പെട്ട അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യുന്നു, പ്രത്യേകിച്ചും ഞങ്ങളുടെ 'വിദ്വേഷകരമായ പെരുമാറ്റ നയവും' 'പെരുമാറ്റ നയവും' ദുരുപയോഗം ചെയ്തതിന്. ഞങ്ങളുടെ സേവനത്തിൻ കീഴിലുള്ള എല്ലാവർക്കുമായി ഞങ്ങൾ ട്വിറ്റർ നിയമങ്ങൾ നിയമാനുസൃതമായും നിഷ്പക്ഷമായും നടപ്പിലാക്കുന്നു," ഒരു ട്വിറ്റർ വക്താവ് പറഞ്ഞു.

   സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്വിറ്റർ കങ്കണയ്ക്ക് മേൽ അകൗണ്ടിനു മേൽ നടപടിയെടുക്കുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം, ആമസോൺ പ്രൈം വീഡിയോ സീരീസ് താണ്ടവിനെതിരെ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തതിന് ശേഷം അവരുടെ അക്കൗണ്ടിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, അതിൽ മതവികാരം വ്രണപ്പെടുത്തിയതിനായി 'നിർമ്മാതാക്കളുടെ തലയറുക്കേണ്ട സമയമാണിതെന്ന്' അവർ പരാമർശിച്ചിരുന്നു.

   ട്വിറ്ററിന്റെ 'പെരുമാറ്റ ദുരുപയോഗ നയം' ഹനിക്കപ്പെട്ടു എന്നായിരുന്നു അന്ന് ട്വിറ്റർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.   Also read: കങ്കണ റണൗത്തിന്റെ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ

   ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ രണ്ട് ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ. ട്വിറ്ററിന്റെ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് നടപടി. കർഷക സമരത്തിൽ വിവാദ പരാമർശങ്ങൾ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്വീറ്റുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്.

   കർഷക സമരത്തെ കുറിച്ച് പോപ് താരം റിഹാന ട്വീറ്റ് ചെയ്തതിന് പിന്നാലെ റിഹാനയെ പരിഹസിച്ചും കർഷകരെ തീവ്രവാദികളെന്നും വിളിച്ചും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. കർഷകപ്രതിഷേധ മേഖലയിൽ ഇന്‍റർനെറ്റ് വിച്ഛേദിച്ചു എന്ന വാർത്ത പങ്കുവച്ച് 'എന്തുകൊണ്ട് നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല? എന്നായിരുന്നു റിഹാനയുടെ ചോദ്യം.
    റിഹാനയുടെ ട്വീറ്റിന് പിന്നാലെ കടുത്ത ഭാഷയിൽ വിമർശിച്ച് കങ്കണ റണൗത്ത് രംഗത്തെത്തി. പോപ്പ് താരത്തെ 'വിഡ്ഢി'യെന്നും 'ഡമ്മി'യെന്നുമൊക്കെ പരിഹസിച്ചാണ് കങ്കണ പ്രതികരിച്ചത്. കർഷകരല്ല രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.


   കർഷക സമരത്തെ ഒരു ട്വീറ്റിലൂടെ ലോകശ്രദ്ധയിലേക്കെത്തിച്ചതിന് റിഹാനയ്ക്ക് നന്ദി പറഞ്ഞ ബോളിവുഡ് നടനും ഗായകനുമായ ദിൽജിത്ത് ദൊസാഞ്ജിനെതിരെയും കടുത്ത ഭാഷയിൽ കങ്കണ ട്വീറ്റ് ചെയ്തിരുന്നു. കർഷക സമരത്തെ പിന്തുണക്കുന്ന ദിൽജിത്തിനെ ഖലിസ്ഥാനി എന്ന് വിളിച്ചായിരുന്നു കങ്കണയുടെ ആക്രമണം.


   Summary: Twitter suspends Actor Kangana Ranaut's account permanently for her tweets in response to West Bengal assembly election results. "The referenced account has been permanently suspended for repeated violations of Twitter Rules specifically our Hateful Conduct policy and Abusive Behaviour policy," a Twitter spokesperson told media.
   Published by:user_57
   First published:
   )}