കൊച്ചി: നടന് ദുല്ഖര് സല്മാന്റെ നിര്മ്മാണത്തില് ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് പുറത്തുവിട്ടു. ഉപചാരപൂര്വ്വം ഗുണ്ട ജയന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ് വൈഗയാണ്.
വേഫെയര് ഫിലിംസിന്റെ ബാനറില് ദുല്ഖര് സല്മാനും മൈ ഡ്രീംസ് എന്റര്ടൈന്മെന്റിന്റെ ബാനറില് ഷെബാബ് ആനികാടും ചേര്ന്നാണ് ചിത്രം നിർമിക്കുന്നത്.
നിർമാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും ഈ ചിത്രത്തിലൂടെ ദുല്ഖര് സല്മാന്റെ വേഫെയര് ഫിലിംസ് കടന്നിരിക്കുകയാണ്. ദുല്ഖര് വിതരണത്തിന് എത്തിച്ച് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം ഇതായിരിക്കും.
You may also like:ഗൂഗിളും ഫോർഡും കൈകോർക്കുന്നു; 2023 മുതൽ കാറുകളിൽ ആ൯ഡ്രോയിഡ് സിസ്റ്റം [NEWS]പ്രായം വെറും 11 വയസ്; പത്താം ക്ലാസ് പരീക്ഷയെഴുതാൻ ഒരുങ്ങി ലിവ്ജോത് [NEWS] എഎറഹീം DYFI അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, സതീഷ് അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയിൽ ചിന്ത ജെറോം ഉൾപ്പെടെ അഞ്ച് മലയാളികൾ [NEWS]
രാജേഷ് വര്മ്മയുടെതാണ് തിരക്കഥ. ചിത്രത്തില് സൈജു കുറുപ്പ്, സിജു വില്സണ്, ശബരീഷ് വര്മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇതിന് പുറമെ ജോണി ആന്റണി, സാബു മോന്, ഹരീഷ് കണാരന്, ഷാനി ഷാക്കി, സുധീര് കരമന, ജാഫര് ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര് സൂര്യ, വൃന്ദ മേനോന്, നയന, പാര്വതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ചെത്തുകാരന്റെ മകൻ' - പരാമർശത്തിൽ കെ സുധാകരൻ മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാൻ
ഹരിനാരായണന്റെ വരികള്ക്ക് ബിജിബാല് ആണ് സംഗീതം പകര്ന്നിരിക്കുന്നത്. ക്യാമറ എല്ദോ ഐസക്, എഡിറ്റര് കിരണ് ദാസ്, സൗണ്ട് ഡിസൈന് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്,
പ്രൊജക്ട് ഡിസൈന് ജയ് കൃഷ്ണന്, പ്രൊഡക്ഷന് കണ്ട്രോളര് മനോജ് കാരന്തൂര്, ആര്ട് അഖില് രാജ് ചിറായില്, വസ്ത്രാലങ്കാരം അരുണ് മനോഹര്, മേക്കപ്പ് ജിതീഷ് പൊയ്യ,
'ചെത്തുകാരന്റെ കുടുംബത്തിൽനിന്ന് വന്ന് ഹെലികോപ്ടർ എടുത്തയാൾ'; മുഖ്യമന്ത്രി പിണറായിക്കെതിരെ കെ. സുധാകരൻ
അസോസിയേറ്റ്സ് ഡയറക്ടര്മാര് കിരണ് റാഫേല്, ബിന്റോ സ്റ്റീഫന്, പി.ആര്.ഒ വാഴൂര് ജോസ്, ആതിര ദില്ജിത്ത്, ഫോട്ടോ ഗിരീഷ് ചാലക്കുടി, സ്റ്റില്സ്നിഡാദ് കെ എന്, പോസ്റ്റര് ഡിസൈന് ഓള്ഡ് മോങ്ക്സ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.