ചാവക്കാടിന്റെ ഭംഗിയെ വർണിച്ച് ഒരു മലയാള ചലച്ചിത്ര ഗാനം; പാടിയത് വിനീത് ശ്രീനിവാസൻ
- Published by:meera_57
- news18-malayalam
Last Updated:
ചിത്രത്തിൻ്റെ കഥ നടക്കുന്നത് ചാവക്കാടാണ്. അതാണ് ഈ പാട്ടിൻ്റെ ഉള്ളടക്കമായി മാറിയതും
ഗായകൻ, നടൻ, സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധരംഗങ്ങളിൽ തിളങ്ങി നിൽക്കുകയാണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസൻ്റെ മകനിലൂടെയാണ് വിനീത് ശ്രീനിവാസനെ പ്രേഷകർക്കു പരിചിതമാകുന്നത്. പിന്നീട് വിനീത് ശ്രീനിവാസൻ വിവിധ രംഗങ്ങളിൽ തൻ്റേതായ ഒരു ഇടം മലയാള സിനിമയിൽ രേഖപ്പെടുത്തി.
ഗായകനായി എത്തി, നടനായി തിരക്കഥാകൃത്തും, സംവിധായകനുമായി മലയാളത്തിൽ തൻ്റേതായ സ്ഥാനം അടിവരയിട്ടുറപ്പിച്ചു. അഭിനയിക്കുന്നതിനിടയിലും, സംവിധാനരംഗത്താണെങ്കിലും സിനിമയിൽ ഒരു ഗാനമാലപിക്കുവാൻ ലഭിക്കുന്ന അവസരങ്ങളൊന്നും വിനീത് ഒഴിവാക്കാറില്ല.
അത്രയും ഇഷ്ടമാണ് പാട്ടുപാടുന്നതെന്ന് വിനീത് പലപ്പോഴും പറഞ്ഞിരുന്നത് ഇവിടെ സ്മരണീയമാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ മറ്റൊരു ജനപ്രിയഗായകനായ അഫ്സലുമൊത്ത് ഒരു ഗാനം വിനീത് പാടിയിരിക്കുന്നു. 'ഈദ് ചെയ്യുമൊരു കാറ്റ് പായുമിടം ചാവക്കാട്, അറബിക്കടലോടും നാട്, കരളു തന്ന് പോറ്റും നാട്...' എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ച് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത്.
advertisement
ഹരിനാരായണൻ രചിച്ച് മെജോ ജോസഫ് ഈണമിട്ട ഈ ഗാനം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിനു വേണ്ടിയുള്ളതാണ്. കൗതുകം നിറഞ്ഞ ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ചിത്രത്തിൻ്റെ കഥ നടക്കുന്നത് ചാവക്കാടാണ്. അതാണ് ഈ പാട്ടിൻ്റെ ഉള്ളടക്കമായി മാറിയതും.
ഏതാനും പുതുമുഖങ്ങളും , ഒപ്പം പ്രമുഖതാരങ്ങളും അണിനിരക്കുന്ന ഈ ചിത്രം പ്രജീവം മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്നു. ഓണത്തിനോടനുബന്ധിച്ച് സെപ്റ്റംബർ പതിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 25, 2024 6:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ചാവക്കാടിന്റെ ഭംഗിയെ വർണിച്ച് ഒരു മലയാള ചലച്ചിത്ര ഗാനം; പാടിയത് വിനീത് ശ്രീനിവാസൻ