അന്നെനിക്ക് അമ്മയിൽ അംഗത്വം നിഷേധിച്ചു; നീരജ് മാധവ് പറഞ്ഞത് ശരിയെന്ന് വിഷ്ണു പ്രസാദ്

Last Updated:

Vishnu Prasad supports Neeraj Madhav with an unpleasant experience he had with AMMA | വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവവുമായി വിഷ്ണു പ്രസാദ്

മലയാള സിനിമയിൽ ചില അലിഖിത നിയമങ്ങളും സ്വജനപക്ഷവാദവുമുണ്ടെന്ന നടൻ നീരജ് മാധവിന്റെ വാദത്തെ അനുകൂലിച്ച് ചലച്ചിത്ര/സീരിയൽ താരം വിഷ്ണു പ്രസാദ്. മുൻപ് തനിക്ക് താരസംഘടനയായ അമ്മയിൽ അംഗത്വം നിഷേധിച്ച സംഭവം ഓർത്തെടുത്തുകൊണ്ടാണ് വിഷ്ണുവിന്റെ പോസ്റ്റ്. പോസ്റ്റിലെ വിവരണം ചുവടെ:
'അമ്മ' എന്ന സംഘടനയിൽ എനിക്ക് അംഗത്വം നിഷേധിച്ചു. എന്തുകൊണ്ട്? വർഷങ്ങൾക്ക് മുമ്പേ നടന്ന കാര്യമാണ്. എന്നാലും മനസ്സു തുറക്കാമെന്ന് വിചാരിച്ചു. എന്റെ ആദ്യചിത്രം തമിഴിലായിരുന്നു. വിനയൻ സർ സംവിധാനം ചെയ്ത കാശി. അതിനു ശേഷം ഫാസിൽ സാറിന്റെ കൈ എത്തും ദൂരത്ത്, ജോഷി സാറിന്റെ റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട്.... അമ്മ സംഘടനയിൽ അംഗത്വത്തിനായി അപേക്ഷിച്ചപ്പോൾ കൂടുതൽ സിനിമകൾ ചെയ്യൂവെന്നാണ് പറഞ്ഞത്.
advertisement
അതിനു ശേഷം വന്ന നടൻമാർ കുറച്ച് സിനിമകൾ ചെയ്ത ശേഷം പെട്ടെന്നു തന്നെ അംഗത്വം നേടുകയും ചെയ്തു. അടുത്തിടെ എന്റെ സഹപ്രവർത്തകൻ നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണ് എന്ന് തോന്നുന്നു. ഞാൻ അതിന് ഇരയും സാക്ഷിയുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
അന്നെനിക്ക് അമ്മയിൽ അംഗത്വം നിഷേധിച്ചു; നീരജ് മാധവ് പറഞ്ഞത് ശരിയെന്ന് വിഷ്ണു പ്രസാദ്
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement