വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിരഞ്ജീവിയും രാം ചരണും ചേര്‍ന്ന് 1 കോടി രൂപ സംഭാവന നല്‍കി
- Published by:Sarika N
- news18-malayalam
Last Updated:
കേരളത്തിലെ പ്രകൃതി ക്ഷോഭത്തിൽ നഷ്ടമാണ് നൂറുകണക്കിന് വിലയേറിയ ജീവനുകളാണെന്നും അതിൽ താൻ ദുഃഖിതനാണെന്നും ചിരഞ്ജീവി.
വയനാട് : വയനാട് ദുരന്തത്തിൽ കൈത്താങ്ങായി ചിരഞ്ജീവിയും മകൻ രാം ചരണും.ഇരുവരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന നല്‍കി. ചിരഞ്ജീവി എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഈ കാര്യം പുറത്തുവിട്ടത്.
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രകൃതി ക്ഷോഭം മൂലം കേരളത്തിൽ നഷ്‌ടമായ നൂറുകണക്കിന് വിലയേറിയ ജീവനുകൾ തന്നെ ആഴത്തിൽ വിഷമിപ്പിക്കുന്നു" എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. "ദുരിതബാധിതർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ അടയാളമായി ഞാനും ചരണും ചേർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു".
Deeply distressed by the devastation and loss of hundreds of precious lives in Kerala due to nature’s fury in the last few days.
My heart goes out to the victims of the Wayanad tragedy. Charan and I together are contributing Rs 1 Crore to the Kerala CM Relief Fund as a token of…
— Chiranjeevi Konidela (@KChiruTweets) August 4, 2024
advertisement
അതേസമയം, ചിരഞ്ജീവിയുടെ ബന്ധുവും നടനുമായ അല്ലു അര്‍ജുനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഇരുപത്തി അഞ്ച് ലക്ഷം രൂപയാണ് താരം സംഭാവനയായി നല്‍കിയത്. തനിക്ക് എപ്പോഴും സ്നേഹം തന്നിട്ടുള്ള നാടാണ് കേരളമെന്നും വയനാട് ദുരന്തത്തില്‍ താന്‍ ദുഃഖിതനാണെന്നും അല്ലു പറഞ്ഞിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണി, ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
August 04, 2024 4:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിരഞ്ജീവിയും രാം ചരണും ചേര്‍ന്ന് 1 കോടി രൂപ സംഭാവന നല്‍കി


