HOME » NEWS » Film » WHEN YUSUF KHAN REVEALED WHY HE BECAME DILIP KUMAR GH

'തല്ലുകൊള്ളും എന്ന പേടി': യൂസുഫ് ഖാൻ എന്ന പേരുപേക്ഷിച്ചതിന് ദിലീപ് കുമാർ പറഞ്ഞ കാരണം

യഥാർത്ഥത്തിൽ സിനിമാലോകവും ആരാധകരും ദിലീപ് കുമാറിനെ അറിയുമെങ്കിലും എന്തുകൊണ്ടാണ് യൂസുഫ് ഖാൻ എന്ന പേര് ഉപേക്ഷിച്ച് പുതിയ പേര് തെരഞ്ഞെടുത്തത് എന്ന് അധികമാളുകൾക്കും അറിയില്ല.

News18 Malayalam | Trending Desk
Updated: July 7, 2021, 12:14 PM IST
'തല്ലുകൊള്ളും എന്ന പേടി': യൂസുഫ് ഖാൻ എന്ന പേരുപേക്ഷിച്ചതിന് ദിലീപ് കുമാർ പറഞ്ഞ കാരണം
File image of veteran actor Dilip Kumar.
  • Share this:
ഹിന്ദി സിനിമാ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിലീപ് കുമാർ പ്രേക്ഷകർ സിനിമ കാണുന്ന രീതി തന്നെ മാറ്റിമറിച്ച വ്യക്തിയാണ്. കഥാപാത്രങ്ങളെ സ്വാംശീകരിക്കാനും വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് മറ്റു അഭിനേതാക്കളിൽ നിന്നും ഇദ്ദേഹത്തെ തീർത്തും വേറിട്ടു നിർത്തുന്നു. 58 വർഷം നീണ്ടുനിന്ന ഇദ്ദേഹത്തിന്റെ സിനിമാ ജീവിതം സമാനതകൾ ഇല്ലാത്തതാണ്. യഥാർത്ഥത്തിൽ ഖാൻ താരങ്ങൾ ബോളിവുഡ് സിനിമാലോകം കീഴടക്കുന്നതിന് മുമ്പേ അവിടം അടക്കിവാണ ഖാൻ ആയിരുന്നു ദിലീപ് കുമാർ. അതുകൊണ്ടാണ് പ്രേക്ഷക ഹൃദയത്തിൽ എക്കാലത്തെയും സ്ഥലം അദ്ദേഹം കണ്ടെത്തിയതും.

1922 ഡിസംബർ 11ന് ഇന്നത്തെ പാകിസ്ഥാന്റെ ഭാഗമായ പെഷവാറിലാണ് മുഹമ്മദ് യൂസുഫ് ഖാൻ എന്ന ദിപീപ് കുമാർ ജനിച്ചത്. ലാല ഗുലാം സർവർ എന്ന പഴവർഗങ്ങൾ കച്ചവടം ചെയ്യുന്ന വ്യക്തിയുടെ 12 മക്കളിൽ ഒരുവനായിരുന്നു ഖാൻ. സർവർ കുടുംബത്തിന് പെഷവാറിലും നാസിക്കിലെ ദിയോലാലിയിലും ഓർക്കഡ് ഉണ്ടായിരുന്നു. അതുകൊണ്ടാണ്, ദിയോലാലിയിലെ ബാർനസിൽ യൂസുഫ് സ്കൂൾ പഠനം പൂർത്തിയാക്കിയത്.

യഥാർത്ഥത്തിൽ സിനിമാലോകവും ആരാധകരും ദിലീപ് കുമാറിനെ അറിയുമെങ്കിലും എന്തുകൊണ്ടാണ് യൂസുഫ് ഖാൻ എന്ന പേര് ഉപേക്ഷിച്ച് പുതിയ പേര് തെരഞ്ഞെടുത്തത് എന്ന് അധികമാളുകൾക്കും അറിയില്ല.

സർക്കാർ ജോലി നേടാൻ പൊതു പ്രവേശന പരീക്ഷ; പദ്ധതി അടുത്ത വർഷം മുതൽ; കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

1970കളിൽ മഹേന്ദ്ര കൗളിന് നൽകിയ അഭിമുഖത്തിൽ ദിലീപ് കുമാർ എന്ന പേര് തെരഞ്ഞെടുക്കാനുള്ള കാരണം അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തന്റെ പിതാവിന്റെ അടിയെ ഭയന്നിട്ടാണ് ഇത്തരം ഒരു പേര് സ്വീകരിച്ചത് എന്നായിരുന്നു താരം വെളിപ്പെടുത്തിയത്.

'സത്യം എന്താണെന്ന് അറിയേണമോ? എന്റെ പിതാവിന്റെ പക്കൽ നിന്ന് തല്ല് കൊള്ളുമോ എന്ന പേടി കൊണ്ടാണ് ഞാനീ പേര് തെരഞ്ഞെടുത്തത്' - ദിലീപ് കുമാർ പറഞ്ഞു.
'എന്റെ പിതാവ് സിനിമ തുടങ്ങി മറ്റു ഷോകൾക്കെത്തിരെ വളരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന ദേവാൻ ബശേഷ്വരതിന്റെ മകൻ പ്രിഥ്വിരാജ് കപൂർ ഒരു സിനിമാ താരമായിരുന്നു. പലപ്പോഴും അദ്ദേഹം ഇതേകുറിച്ച് ബശേഷ്വരതിനോട് പരാതി പറഞ്ഞിരുന്നു. നിങ്ങളുടെ ആരോഗ്യവാനായ മകനെ ഈ ജോലിക്ക് എന്തിന് വിടുന്നു എന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്?' - കുമാർ പറഞ്ഞു.

ഐഡിയാ....! ഭാര്യയിൽ നിന്ന് അകന്ന് നിൽക്കാൻ വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി യുവാവ്

എന്നാൽ, പിൽകാലത്ത് കുമാറിന്റെ അത്യപൂർവ്വമായ കഴിവും അഭിനയ മികവും ജോലി തെരഞ്ഞെടുക്കാനുള്ള തീരുമാനവും പിതാവ് അംഗീകരിച്ചു. 1944ൽ പുറത്തിറങ്ങിയ ജ്വാർ ഭാടയാണ് ദിലീപ് കുമാറിന്റെ ആദ്യ സിനിമ. അമിയ ചക്രവർത്തിയായിരുന്നു സിനിമയുടെ സംവിധായകൻ. ഈ സിനിമ മറ്റു സംവിധായകരുടെയും നിർമാതാക്കളുടെയും ശ്രദ്ധയാകർഷിക്കാൻ സഹായിച്ചു. 1952ഓടെ ജുഗ്നു, മേള, ശഹീദ്, ആൻ, ദാഗ്, ആർസൂ, ദീദാർ തുടങ്ങിയ നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ അദ്ദേഹം ചെയ്തു. കേവലം എട്ട് വർഷങ്ങൾ കൊണ്ട് വളരെ അസൂയാവഹമായ കരിയർ ആയിരുന്നു ദിലീപ് കുമാർ സ്വന്തമാക്കിയത്.

എന്നാൽ, ഇതൊരു തുടക്കം മാത്രമായിരുന്നു. തുടർ വർഷങ്ങളിൽ ദേവ്ദാസ് (1955), ആസാദ് (1955), നയാ ദൗർ (1957), മധുമതി (1958), പൈഗാം (1959), കോഹിനൂർ (1960), മുഗളേ ആസം (1960), ഗംഗാ ജമുന (1961) തുടങ്ങി ചിത്രങ്ങളും അദ്ദേഹം ചെയ്തു. ആദ്യം പത്തു വർഷം ദിലീപ് കുമാർ ഒരു സ്റ്റാർ ആയിരുന്നുവെങ്കിൽ രണ്ടാം പതിറ്റാണ്ടിൽ അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു.
Published by: Joys Joy
First published: July 7, 2021, 12:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories