advertisement

Happy Birthday Mammootty | മമ്മൂട്ടിയുടെ തൊട്ടരികിൽ പരുങ്ങലോടെ നിന്ന ഈ പയ്യൻ ആരാണെന്ന് പറയാമോ?

Last Updated:

മമ്മൂട്ടിയുടെ പിന്നിൽ പരുങ്ങിനിൽക്കുന്ന ഈ പയ്യനെ അറിയാമോ എന്നു ചോദിച്ചുകൊണ്ടാണ് താരത്തിന്‍റെ ഇൻസ്റ്റാഗ്രാം കുറിപ്പ് തുടങ്ങുന്നത്

Happy Birthday Mammootty | മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. സിനിമയിലും രാഷ്ട്രീയത്തിലും മറ്റ് രംഗങ്ങളിലുമൊക്കെ പ്രശസ്തരായവർ മമ്മൂട്ടിക്ക് ആശംസകളുമായി രംഗത്തെത്തി. ഇതിനിടെ മമ്മൂട്ടിക്ക് ആശംസയർപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടനായ ശ്രീനിഷ് അരവിന്ദ്.
മമ്മൂട്ടിയുടെ പിന്നിൽ പരുങ്ങിനിൽക്കുന്ന ഈ പയ്യനെ അറിയാമോ എന്നു ചോദിച്ചുകൊണ്ടാണ് ശ്രീനിഷിന്‍റെ ഇൻസ്റ്റാഗ്രാം കുറിപ്പ് തുടങ്ങുന്നത്. എന്നാൽ ഈ ചിത്രത്തിനൊപ്പം ശ്രീനിഷ്-പേളി മാണി വിവാഹത്തിന് ആശംസകളുമായി മമ്മൂട്ടി എത്തിയപ്പോൾ ഉള്ള ചിത്രവും ചേർത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ പയ്യനെ മനസിലാക്കാൻ കാണുന്നവർക്ക് അധികം സമയം വേണ്ടിവരില്ല.
advertisement
ശ്രീനിഷ് അരവിന്ദ് തന്നെയാണ് മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ആ പയ്യൻ. അത് തുടർന്നുള്ള ശ്രീനിഷിന്‍റെ വാചകങ്ങളിലൂടെ കൂടുതൽ വ്യക്തമാകും.
advertisement
"മമ്മൂട്ടിയുടെ പിന്നിൽ നിൽക്കുന്ന ആ പയ്യനെ കണ്ടോ? അവനൊരിക്കലും കരുതിയിരുന്നില്ല, പ്രിയപ്പെട്ട ഹീറോ തന്‍റെ വിവാഹത്തിന് ആശംസകളുമായി എത്തുമെന്ന്. വർഷങ്ങൾ കഴിഞ്ഞുപോയി. ഒന്നും മാറിയിട്ടില്ല. ഈ മനുഷ്യനോട് തോന്നുന്ന സ്നേഹവും ആദരവും കൂടിയതല്ലാതെ. ജന്മദിനാശാംസകൾ മമ്മൂക്ക"- ശ്രീനിഷ് അരവിന്ദ് കുറിച്ചു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Mammootty | മമ്മൂട്ടിയുടെ തൊട്ടരികിൽ പരുങ്ങലോടെ നിന്ന ഈ പയ്യൻ ആരാണെന്ന് പറയാമോ?
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement