യുഎഇയിലെ 28 പൊതുവിദ്യാലയങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഒരുങ്ങുന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഴിഞ്ഞ വർഷം യുഎഇ ദേശീയ പാഠ്യപദ്ധതിയും അമേരിക്കൻ പാഠ്യപദ്ധതിയും ഇതനുസരിച്ച് സംയോജിപ്പിച്ചിരിന്നു
യുഎഇ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുന്നു. യുഎഇയിലെ ഏകദേശം 28 പൊതുവിദ്യാലയങ്ങൾ മൂന്ന് വർഷത്തേക്ക് സ്വകാര്യ മേഖലയിലെ “പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക്” നടത്തിപ്പിനായി കൈമാറുമെന്ന് വൈസ് പ്രസിഡന്റ് പ്രഖ്യാപിച്ചു. സ്വകാര്യ സ്‌കൂൾ നടത്തുന്നവരുടെ അനുഭവങ്ങൾ പൊതുവിദ്യാലയങ്ങൾക്ക് കൈമാറുകയും രക്ഷിതാക്കൾക്ക് സ്കൂളുകൾ തിരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്ററിലൂടെ അറിയിച്ചു.
അൽ അജ്യാൽ സ്കൂളുകളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയതിന് തൊട്ടു പിന്നാലെയാണ് ഈ പ്രഖ്യാപനവും ഉണ്ടായത്. കഴിഞ്ഞ വർഷം യുഎഇ ദേശീയ പാഠ്യപദ്ധതിയും അമേരിക്കൻ പാഠ്യപദ്ധതിയും ഇതനുസരിച്ച് സംയോജിപ്പിച്ചിരിന്നു. അറബി ഭാഷ, ഇസ്‌ലാമിക വിദ്യാഭ്യാസം, ധാർമ്മിക വിദ്യാഭ്യാസം, സാമൂഹിക പഠനം എന്നിവ എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തുകയും, അതേസമയം ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾക്ക് അമേരിക്കൻ പാഠ്യപദ്ധതി പിന്തുടരുകയുമാണ് ചെയ്തത്.
advertisement
ഈ പദ്ധതി പിന്തുടരുന്ന അജ്യാൽ സ്‌കൂളിൽ ചേരുന്ന വിദ്യാർത്ഥികളുടെ ഫീസും “മറ്റെല്ലാ ചെലവുകളും” സർക്കാർ വഹിക്കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം പത്ത് സ്കൂളുകളാണ് ഈ മാതൃക സ്വീകരിച്ചിരുന്നത്. അടുത്ത അധ്യയന വർഷത്തിൽ എട്ട് പുതിയ സ്‌കൂളുകൾ കൂടി ഈ മാതൃക നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ, അഡ്വാൻസ്‌ഡ് ടെക്‌നോളജി സഹമന്ത്രി സാറാ അൽ അമീരി ട്വിറ്ററിലൂടെ അറിയിച്ചു.
ഇതോടെ മൊത്തം 18 സ്‌കൂളുകളിൽ ഈ മാതൃക നടപ്പാക്കപ്പെടും. 2024-25 ൽ 10 പുതിയ സ്‌കൂളുകൾ കൂടി ചേർക്കുന്നതോടെ ആകെ 28 സ്‌കൂളുകളിൽ ഇത് നടപ്പാക്കപ്പെടും. എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റിന്റെ മേൽനോട്ടത്തിൽ താലീം, ബ്ലൂം, അൽദാർ എജ്യുക്കേഷൻ എന്നീ മൂന്ന് സ്വകാര്യ ഓപ്പറേറ്റർമാരാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
advertisement
സ്കൂൾ കലണ്ടർ
യുഎഇ കാബിനറ്റ് വരുന്ന മൂന്ന് അധ്യയന വർഷങ്ങളിലെ (2023-24, 2024-25, 2025-26) പൊതു, സ്വകാര്യ സ്കൂൾ കലണ്ടറും ഇതോടൊപ്പം അംഗീകരിച്ചു. പുതിയ സ്‌കൂൾ കലണ്ടർ അനുസരിച്ച് സ്കൂളുകൾക്ക് കുറഞ്ഞത് 182 സ്കൂൾ ദിനങ്ങൾ ഉണ്ടായിരിക്കണം.
Location :
New Delhi,Delhi
First Published :
March 08, 2023 11:08 AM IST