HOME /NEWS /Gulf / മാതാവിനൊപ്പം ഉംറയ്ക്ക് എത്തിയ ഒമ്പതു വയസ്സുകാരൻ മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു

മാതാവിനൊപ്പം ഉംറയ്ക്ക് എത്തിയ ഒമ്പതു വയസ്സുകാരൻ മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു

ഉംറ നിർവഹിച്ചതിനു ശേഷം മഗ് രിബ് നമസ്കാരത്തിനായി മസ്ജിദുൽ ഹറമിലേക്ക് നടക്കുന്നിതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

ഉംറ നിർവഹിച്ചതിനു ശേഷം മഗ് രിബ് നമസ്കാരത്തിനായി മസ്ജിദുൽ ഹറമിലേക്ക് നടക്കുന്നിതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

ഉംറ നിർവഹിച്ചതിനു ശേഷം മഗ് രിബ് നമസ്കാരത്തിനായി മസ്ജിദുൽ ഹറമിലേക്ക് നടക്കുന്നിതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kozhikode [Calicut]
  • Share this:

    കോഴിക്കോട്: മാതാവിനും സഹോദരങ്ങൾക്കുമൊപ്പം ഉംറയ്ക്ക് എത്തിയ ബാലൻ മക്കയിൽ മരണപ്പെട്ടു. കോഴിക്കോട് മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കൻതൊടി നാസറിന്റേയും ചക്കിപ്പറമ്പൻ കുരങ്ങനത്ത് ഖദീജയുടേയും മകൻ അബ്ദുൾ റഹ്മാൻ(9) ആണ് മരിച്ചത്.

    മാതാവിനും സഹോദരനും സഹോദരിക്കുമൊപ്പമാണ് അബ്ദുൾറഹ്മാൻ ഉംറ നിർവഹിക്കാൻ എത്തിയത്. കുട്ടിയുടെ പിതാവ് മക്കയിൽ തന്നെയായിരുന്നു. തിങ്കളാഴ്ച്ച ഉംറ നിർവഹിച്ച് മുറിയിൽ വിശ്രമിച്ച ശേഷം മഗ് രിബ് നമസ്കാരത്തിനായി മസ്ജിദുൽ ഹറമിലേക്ക് നടക്കുന്നിതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

    Also Read- കോന്നിയിൽ ഭർതൃഗൃഹത്തിൽ യുവതി മരിച്ച സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ

    കുട്ടിയെ ഉടൻ തന്നെ മക്ക കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലും തുടർന്ന് മറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെയായിരുന്നു മരണം.

    Also Read- കാസർഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു മറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

    First published:

    Tags: Obit news, Umrah