ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി ആരംഭിച്ച് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം
- Published by:Sarika N
- news18-malayalam
Last Updated:
പദ്ധതിയിലൂടെ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്കുള്ള സമയം 25 സെക്കന്‍ഡില്‍നിന്ന് ഏഴുസെക്കന്‍ഡായി കുറയും.
അബുദാബി: വിമാനയാത്ര കൂടുതൽ സുഗമമാക്കാൻ ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി ആരംഭിച്ച് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിലെ സുരക്ഷ, ഓപ്പറേഷന്‍ മേഖലകളില്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബയോമെട്രിക് സംവിധാനങ്ങള്‍ സമന്വയിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടോ ബോര്‍ഡിങ് പാസോ ഹാജരാക്കാതെ ബയോമെട്രിക് ഡേറ്റ ഉപയോഗിച്ച് ചെക്ക്-ഇന്‍ ചെയ്യാനും ഇമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കാനും ലോഞ്ചുകള്‍ ഉപയോഗിക്കാനും വിമാനത്തില്‍ക്കയറാനും പുതിയ സാങ്കേതികവിദ്യ വഴി പ്രാപ്തമാക്കും. പദ്ധതിയിലൂടെ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്കുള്ള സമയം 25 സെക്കന്‍ഡില്‍നിന്ന് ഏഴുസെക്കന്‍ഡായി കുറയും.
ലോകത്താദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. അബുദാബി എയര്‍പോര്‍ട്സ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി (ഐ.സി.പി.) എന്നിവര്‍ചേര്‍ന്നാണ് ഞായറാഴ്ച ഈ പദ്ധതിയാരംഭിച്ചത്.
ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി പ്രകാരം സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം പകര്‍ത്തി അവര്‍ക്ക് യാത്രാ അനുമതിയുണ്ടോയെന്ന് സ്ഥിരീകരിക്കും.ഇതേവിവരങ്ങള്‍ ബോര്‍ഡിങ്ങിനു മുന്‍പായും ഉപയോഗിക്കും. ഇതിനാല്‍ യാത്രക്കാര്‍ രേഖകള്‍ ഹാജരാക്കേണ്ട ആവശ്യം ഒഴിവാകും. യാത്രാരേഖകൾ നേരിട്ട് ഹാജരാക്കുകയോ ,എയർപോർട്ട് ജീവനക്കാരുമായി നേരിട്ട് ഇടപെടുകയോ ചെയ്യാതെ ഇതുവഴി വഴി വിമാനയാത്ര സാധ്യമാക്കാനാവും.
advertisement
നിര്‍മിതബുദ്ധിയിലൂടെ ഗതാഗതരപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതില്‍ വിദഗ്ധരായ നെക്സ്റ്റ് 50-മായി സഹകരിച്ച് വ്യോമയാനസുരക്ഷ വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.വിവിധഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.
Location :
New Delhi,New Delhi,Delhi
First Published :
July 22, 2024 7:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി ആരംഭിച്ച് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം