ഇന്റർഫേസ് /വാർത്ത /Gulf / ജിജികെ നായർ: പതിമൂന്നാം വയസിൽ ഇരട്ട സ്ഥാനക്കയറ്റത്തോടെ യാത്ര തുടങ്ങി; യുഎഇയിലെ വ്യോമയാനരംഗത്തിന് ചിറകുനൽകിയ തിരുവനന്തപുരത്തുകാരന് വിട

ജിജികെ നായർ: പതിമൂന്നാം വയസിൽ ഇരട്ട സ്ഥാനക്കയറ്റത്തോടെ യാത്ര തുടങ്ങി; യുഎഇയിലെ വ്യോമയാനരംഗത്തിന് ചിറകുനൽകിയ തിരുവനന്തപുരത്തുകാരന് വിട

ജിജികെ നായർ

ജിജികെ നായർ

എമിറേറ്റ്​സി​ന്റെ എക്സിക്യൂട്ടീവ്​ കൗൺസിലിലുണ്ടായിരുന്ന ഇന്ത്യക്കാരനായ ഏക അംഗം കൂടിയായിരുന്നു അദ്ദേഹം.

  • Share this:

ദുബായ്: എമി​റേറ്റ്സ്​ എയർലൈൻസി​ന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്​ കഴിഞ്ഞ ദിവസം അന്തരിച്ച തിരുവനന്തപുരം സ്വദേശിയായ ഗോപാലപിള്ള ഗോപാലകൃഷ്​ണൻ നായർ എന്ന ജി ജി കെ നായർ. 59 വർഷം ദുബായിൽ കഴിഞ്ഞ അദ്ദേഹം  84ാം വയസിലാണ് വിട വാങ്ങിയത്. എമിറേറ്റ്​സി​ന്റെ എക്സിക്യൂട്ടീവ്​ കൗൺസിലിൽ അംഗമായ ഏക  ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.

Also Read- ദീപക്കിനും കിരണിനും സ്വന്തം ഭൂമിയായി; മകൻ്റെ ചികിത്സാ സഹായത്തിനെത്തിയ സിന്ധുവിനും വീട് ഉറപ്പ്

1964ൽ ഡനാറ്റ കമ്പനിയിൽ അക്കൗണ്ട്​സ്​ മാനേജരായതാണ്  അദ്ദേഹത്തി​ന്റെ ജീവിതത്തിൽ വഴിത്തിരിവായത്​. 'ഡനാറ്റാ നായർ' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്​. പിന്നീട്​ ഡനാറ്റ, എമിറേറ്റ്​സ്​ തുടങ്ങിയപ്പോഴും തലപ്പത്ത്​ അദ്ദേഹമുണ്ടായിരുന്നു. രണ്ട്​ അറബികൾക്കും നാല്​ യൂറോപ്യൻമാർക്കുമൊപ്പം ഏക ഇന്ത്യക്കാരനായി എമിറേറ്റ്​സി​ന്റെ പിറവിക്ക്​ ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. 2013ൽ എമിറേറ്റ്​സി​ന്റെ കമ്പനി സെക്രട്ടറിയായി വിരമിച്ചു. പിന്നീടുള്ള വർഷങ്ങളിലും എമിറേറ്റ്​സി​ന്റെ വിസയിൽ തന്നെയാണ്​ യു എ ഇയിൽ തുടർന്നത്​. യു എ ഇ രൂപീകൃതമാകുന്നതിന്​ മുൻപേ ഇവിടെ എത്തിയ പ്രവാസികളിലൊരാളാണ്​ അദ്ദേഹം.

Also Read- മുരളീധരനും കുമ്മനവും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തലസ്ഥാനത്ത്

തിരുവനന്തപുരം മോഡൽ സ്​കൂളിലും സെന്റ് ജോസഫ് സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 13ാം വയസിൽ ഇരട്ട സ്ഥാനക്കയറ്റത്തോടെ പത്താം ക്ലാസ് പാസായി. 17ാം വയസിൽ ബി എസ് സി ബിരുദധാരിയായി. 1950കളിൽ ഇന്ത്യൻ റെയിൽവേയിലും പ്രവർത്തിച്ചു. 1961 ഡിസംബർ 26ന്​ ഷാർജയിലാണ്​ പ്രവാസജീവിതം തുടങ്ങിയത്​. നാട്ടുകാരായ നിരവധിയാളുകൾക്ക്​ ​യു എ ഇയിൽ ജോലി നേടികൊടുക്കാൻ അദ്ദേഹത്തിന്​ കഴിഞ്ഞു. കാറുകളുടെ വലിയൊരു ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. ദുബായ് 364 എന്ന ഫാൻസി നമ്പറിലുള്ള പഴയ ​മേഴ്​സിഡസ്​ ബെൻസ്​ കാർ അദ്ദേഹം മരണം വരെ സൂക്ഷിച്ചിരുന്നു. സംസ്​കാരം ജെബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിൽ നടന്നു.

Also Read- എട്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കുമായി രാജ്യം; ആശങ്കയായി കേരളം

ജിജികെ നായരുടെ ഇളയ മകൻ നന്ദനായർ ദുബായിൽ തന്നെ ബാങ്ക് ഉദ്യോഗസ്ഥനാണ്. മൂത്ത രണ്ട് അൺമക്കളും കുടുംബവും കാനഡയിലാണ് കഴിയുന്നത്. രാഷ്ട്രതലവന്മാർ അടക്കം നിരവധി പ്രമുഖരുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ലളിത ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.

First published:

Tags: Dubai, Emirates airlines, Thiruvananthapuram, Uae