പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായിയിൽ സംസ്‌കരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
സഹോദരന്‍ രാമപ്രസാദ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി
ദുബായ്: അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായിയില്‍ സംസ്‌കരിച്ചു. ജബല്‍ അലി ഹിന്ദു ക്രിമേഷന്‍ സെന്ററില്‍ തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് 5.30നായിരുന്നു സംസ്‌കാരം. സഹോദരന്‍ രാമപ്രസാദ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഭാര്യ ഇന്ദിര രാമചന്ദ്രന്‍, മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്‍, പേരക്കുട്ടികളായ ചാന്ദിനി, അര്‍ജുന്‍ എന്നിവരും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും മാത്രമാണ് സംസ്‌കാര ചടങ്ങുകളില്‍ സംബന്ധിച്ചത്. മരണശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ദുബായ് സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടന്നത്.
Also Read- 'വൈശാലി രാമചന്ദ്രൻ ' ആയി വന്ന അറ്റ്‌ലസ് രാമചന്ദ്രൻ; നല്ല സിനിമകളുടെ നിർമാണത്തിൽ നിന്ന് നടനായ അക്ഷരശ്ലോകപ്രേമി
പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരിച്ചത്. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.
Location :
First Published :
October 03, 2022 9:18 PM IST