ദുബായ്: പത്തുലക്ഷം ദിർഹം അടങ്ങിയ ബ്രിഫ്കേസ് തട്ടിയെടുത്ത സംഭവത്തിൽ ദുബായിൽ രണ്ടുപേർ വിചാരണ നേരിടുന്നു. ഇറാനിയൻ വ്യവസായിയുടെ കൈവശമുണ്ടായിരുന്ന ബ്രീഫ്കേസാണ് രണ്ടുപേർ തട്ടിയെടുത്തത്. സംഭവത്തിൽ മുരഖാബാത്ത് പോലീസ് പിന്നീട് പ്രതികളെ പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബ്രിഫ്കേസ് തട്ടിയെടുത്തവരെ കണ്ടെത്തിയത്. യുഎഇയിൽ സന്ദർശകവിസയിലെത്തിയ ഒരു അറബ് വംശജനും അയാളുടെ സുഹൃത്തും ചേർന്നാണ് പണം തട്ടിയെടുത്തത്. മോഷ്ടിച്ച തുകയുടെ പകുതിയോളം(450,000 ദിർഹം) പിന്നീട് ഒരു ആഫ്രിക്കൻക്കാരനിൽ നിന്ന് കണ്ടെടുത്തു.
ജൂൺ 17നാണ് സംഭവമുണ്ടായത്. 38 കാരനായ ഇറാനിയൻ ബിസിനസുകാരൻ ഉച്ചയ്ക്ക് 2.30 ഓടെ ഡെയ്‌റയിലെ ഒരു ഹോട്ടലിനടുത്തു നിൽക്കുകയായിരുന്നു. "ഒരു വാണിജ്യ ഇടപാട് നടത്താനായി ഞാൻ ആദ്യത്തെ പ്രതിയെ അദ്ദേഹത്തിന്റെ ഓഫീസിൽ കാണാൻ പോയി. ഞാൻ ഒരു ബ്രീഫ്കെയ്‌സിൽ സൂക്ഷിച്ചിരുന്ന പത്തുലക്ഷം ദിർഹം ഞാൻ കൊണ്ടുവന്നു. അവിടെ കാറിൽ കാത്തുനിൽക്കുമ്പോൾ, സെക്യൂരിറ്റി ഗാർഡിന്‍റെ വേഷത്തിലെത്തിയ ഒരു ആഫ്രിക്കൻ സ്വദേശി ഞാൻ കാണാനെത്തിയയാളുടെ ഓഫീസിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ അയാൾ പെട്ടെന്ന് എന്റെ ബ്രീഫ്കേസ് തട്ടിയെടുത്തു ഓടി രക്ഷപ്പെട്ടു" കവർച്ചയ്ക്ക് ഇരയായ വ്യവസായി പറഞ്ഞു.
"ആദ്യത്തെ പ്രതി എന്റെ സുഹൃത്തിനോട് അയാളുടെ സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഇങ്ങനെ വിളിക്കുന്നത് ഞാൻ ഒപ്പമുള്ളപ്പോൾ ആയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ പ്രതി (യുഎഇയിൽനിന്ന് കടന്നുകളഞ്ഞയാൾ) എന്റെ സുഹൃത്തിനോട് പണത്തെക്കുറിച്ച് ചോദിച്ചു, അത് ബ്രീഫ്കേസിലാണെന്ന് മനസിലാക്കിയ അയാൾ അത് തട്ടിയെടുത്തു. ഞങ്ങൾ അക്കാര്യം പോലീസിൽ അറിയിച്ചു" തട്ടിപ്പിന് ഇരയായ ഇറാനിയൻ വ്യവസായിയുടെ സുഹൃത്ത് കോടതിയിൽ മൊഴി നൽകി. You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് [NEWS] 'ബിനോയ് കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS] ഡെയ്‌റയിലെ ഒരു ഹോട്ടൽ ലോബിയിൽ വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് കോടതിയിൽ പ്രോസിക്യൂട്ടറോട് പറഞ്ഞു. "കവർച്ച നടത്തിയതായി അറബ് വംശജൻ സമ്മതിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു തുർക്കി സ്വദേശിയുമായി ചേർന്ന് നടത്തിയ ആസൂത്രണത്തിനൊടുവിലാണ് കവർച്ച നടത്തിയതെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്"- അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സെപ്റ്റംബർ 22 ന് ഒരു വിധി പ്രഖ്യാപിക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.