സൗദി ഭരണാധികാരിയുടെ സഹോദരന്‍ അന്തരിച്ചു

news18
Updated: January 7, 2019, 1:20 PM IST
സൗദി ഭരണാധികാരിയുടെ സഹോദരന്‍ അന്തരിച്ചു
  • News18
  • Last Updated: January 7, 2019, 1:20 PM IST
  • Share this:
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​െൻറ സഹോദരനും വ്യവസായ പ്രമുഖന്‍ അമീര്‍ വലീദി​​െൻറ പിതാവുമായ അമീര്‍ തലാല്‍ ബിന്‍ അബ്​ദുല്‍ അസീസ് ശനിയാഴ്ച വൈകീട്ട് റിയാദില്‍ മരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ ചികില്‍സയിലായിരുന്നു. മകന്‍ അബ്​ദുല്‍ അസീസ് ബിന്‍ തലാല്‍ ട്വിറ്റര്‍ വഴിയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

രാഷ്​ട്ര സ്ഥാപകന്‍ അബ്​ദുല്‍ അസീസ്​ രാജാവി​​െൻറ എട്ടാമത്തെ മകനാണ് അമീര്‍ തലാല്‍. സുഊദ്, ഫൈസല്‍ രാജാക്കന്മാരുടെ കാലത്ത് ധനകാര്യമന്ത്രി പദവി ഉള്‍പ്പെടെ ഭരണത്തിലെ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.

ശബരിമലയിലേക്ക് കൂടുതൽ യുവതികൾ പുറപ്പെട്ടു

അന്തരിച്ച അമീറിന്​ അനുശോചനമർപ്പിക്കാൻ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റിയാദിലെ അല്‍ഫാഖിരിയ്യ വില്ലേജിലെ വീട്ടില്‍ വൈകുന്നേരങ്ങളില്‍ സ്വീകരിക്കുമെന്നും മകന്‍ അമീര്‍ അബ്​ദുല്‍ അസീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
First published: December 23, 2018, 9:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading