ദുബായിലെ മലയാളി വ്യവസായിയെ യെമനില്‍ കാണാതായതായി; പരാതിയുമായി മകൻ

തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ കൃഷ്ണ പിള്ള(59) യെയാണ് കാണാതായത്.

news18-malayalam
Updated: September 1, 2019, 8:21 AM IST
ദുബായിലെ മലയാളി വ്യവസായിയെ യെമനില്‍ കാണാതായതായി; പരാതിയുമായി മകൻ
missing
  • Share this:
ദുബായ്: ദുബായിലെ മലയാളി വ്യവസായിയെ യെമനില്‍ കാണാതായതായി പരാതി. തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ കൃഷ്ണ പിള്ള(59) യെയാണ് കാണാതായത്. പിതാവിനെ കണ്ടെത്തെണമെന്നു കാട്ടി മകന്‍ ജിതിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം നല്‍കി.

ജൂലൈ രണ്ടിന് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ്  സുരേഷ് കുമാര്‍ യെമനിലേക്കു പോയത്. ഇതിനു ശേഷം അച്ഛനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ജിതിൻ പറയുന്നത്.
സുരേഷ് കുമാറിനെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളി ശിവദാസന്‍ വളപ്പിലും സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂലൈ നാലിന് രാവിലെ 10.30ന് സനായില്‍ നിന്ന് സുരേഷ് തന്നെ ഫോണ്‍ വിളിച്ചിരുന്നു. പോയ കാര്യം നടന്നെന്നു പറയുകയും ചെയ്തും. എന്നാൽ പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല.

ഏറെ കാലമായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റി ഗ്ലോബല്‍ ലോയല്‍റ്റീസ് എന്ന കമ്പനിയുടെ ഉടമയാണ് സുരേഷ് കുമാർ.

Also Read തുഷാർ വെള്ളാപ്പള്ളി: കേസിൽ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്ന് യൂസഫലി

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍