അനാശാസ്യത്തിലേർപ്പെട്ടതായി സംശയിക്കുന്ന സ്ത്രീകളുടെ അറസ്റ്റ് വീഡിയോ പ്രചരിപ്പിച്ചു; ദുബായിൽ 5 പേർക്ക് തടവ് ശിക്ഷ

Last Updated:

ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളായ പാകിസ്ഥാൻ സ്വദേശി ജോലി ചെയ്തിരുന്ന ഹോട്ടലിൽ അനാശാസ്യത്തിലേർപ്പെട്ടതായി സംശയിക്കുന്ന ഒരു കൂട്ടം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ടിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ദുബായ്: അനാശാസ്യത്തിലേർപ്പെട്ടതായി സംശയിക്കുന്ന സ്ത്രീകളുടെ അറസ്റ്റ് വീഡിയോ പ്രചരിപ്പിച്ച കേസിൽ അഞ്ചു പേർക്ക് തടവ് ശിക്ഷ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഇവരെ ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളായ പാകിസ്ഥാൻ സ്വദേശി ജോലി ചെയ്തിരുന്ന ഹോട്ടലിൽ അനാശാസ്യത്തിലേർപ്പെട്ടതായി സംശയിക്കുന്ന ഒരു കൂട്ടം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ടു.
ഇത് ഹോട്ടലിലെ സുരക്ഷാ ക്യാമറയിൽ നിന്ന് സുഹൃത്തായ നൈജീരിയൻ യുവതിയ്ക്ക് ദൃശ്യങ്ങൾ അയച്ചു നൽകി. 32കാരിയായ യുവതി ടാൻസാനിയയിൽ നിന്നും ഉഗാണ്ടയിൽ നിന്നുമുള്ള രണ്ടു വനിതാ സുഹൃത്തുക്കൾക്ക് ക്ലിപ്പ് അയച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാവുകയും ചെയ്തു.
വീഡിയോ ദുബായ‌് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. പാകിസ്ഥാനി സ്വദേശിയെ ചോദ്യം ചെയ്തതോടെ ദൃശ്യങ്ങൾ പ്രതികൾക്ക് അയച്ചു നൽകിയതായി സമ്മതിച്ചു.
advertisement
മറ്റു രണ്ടു സ്ത്രീകളുമായി പങ്കിട്ട ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് ക്ലിപ്പ് അയച്ചതായി നൈജീരിയൻ യവതി സമ്മതിച്ചു. വാട്സ്ആപ് വഴി ദൃശ്യങ്ങൾ അയക്കുന്നതിനായി 10 ദിർഹം നൽകിയതായും യുവതി പറഞ്ഞു. അതേസമയം പ്രതികളായ മറ്റു രണ്ടു സ്ത്രീകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ചു. ഇവരടക്കം കേസിലുൾപ്പെട്ട അഞ്ചു പേർക്ക് ദുബായ് ക്രിമിനൽ കോടതി ഒരു മാസം വീതം തടവും തുടർന്ന് നാടുകടത്തലും വിധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അനാശാസ്യത്തിലേർപ്പെട്ടതായി സംശയിക്കുന്ന സ്ത്രീകളുടെ അറസ്റ്റ് വീഡിയോ പ്രചരിപ്പിച്ചു; ദുബായിൽ 5 പേർക്ക് തടവ് ശിക്ഷ
Next Article
advertisement
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിച്ചു, പൊട്ടാസ്യം സയനൈഡ് ആണെന്ന് പറഞ്ഞു.

  • ഗണേഷ് കുമാർ തറ മന്ത്രിയാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

  • മുസ്‌ലിം ലീഗ് ഭരിച്ചാൽ നാടുവിടേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശൻ.

View All
advertisement