നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • പതിനേഴാം നിലയിൽ നിന്ന് സാഹസികമായി സെൽഫി; കാൽ വഴുതിയ 16കാരിക്ക് ദാരുണാന്ത്യം

  പതിനേഴാം നിലയിൽ നിന്ന് സാഹസികമായി സെൽഫി; കാൽ വഴുതിയ 16കാരിക്ക് ദാരുണാന്ത്യം

  ബാൽക്കണിയിലെ കസേരയിൽ കയറിനിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി താഴേയ്ക്ക് വീഴുകയായിരുന്നു.

  News18

  News18

  • Share this:
   ദുബായ്: പതിനേഴാം നിലയിലുള്ള ഫ്ല്റ്റിന്റെ ബാൽക്കണിയിൽ നിന്നും സാഹസികമായി സെൽഫി എടുക്കാൻ ശ്രമിച്ച 16 കാരിക്ക് കാൽവഴുതി വീണ് ദാരുണാന്ത്യം. ദുബായിലെ ഷെയ്ഖ് സയീദ് റോഡിലെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം. ബാൽക്കണിയിൽ ഇട്ടിരുന്ന കസേരയുടെ മുകളിൽ കയറിനിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി താഴേയ്ക്ക് വീഴുകയായിരുന്നെന്ന് ദുബായ് പൊലീസിലെ സെക്യൂരിറ്റി ഇന്‍ഫോര്‍മേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു.

   പെൺകുട്ടി സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ സഹോദരിയും സമീപത്തുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ ബാല്‍ക്കണിയിലേക്ക് വീഴുകയും പെണ്‍കുട്ടി താഴേക്ക് വീഴുകയുമായിരുന്നു. താഴെ വീണ പെൺകുട്ടി തൽക്ഷണം മരിച്ചെന്ന് കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു. ഏഷ്യൻ വംശജയായ പെൺകുട്ടിയാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

   Also Read ജോലിക്കിടെ തൊഴിലാളി മരിച്ചു; 38ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

   സാഹസികമായ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും  ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. കുട്ടികളെയും യുവാക്കളെയും രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള അപകടകരമായ പ്രവര്‍ത്തികളില്‍ നിന്നും അവരെ വിലക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.

   First published:
   )}