ചാനൽ ലൈവിനിടെ വനിതാ റിപ്പോർട്ടറെ ചുംബിച്ച് പ്രക്ഷോഭകാരി; വിവാദം പുകയുന്നു
സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഇത് അധിക്ഷേപമാണെന്ന് വാദിക്കുമ്പോൾ ഇതിനെ തമാശയായി കണ്ടാൽ മതിയെന്നാണ് മറ്റു ചിലർഅഭിപ്രായപ്പെടുന്നത്.

News18
- News18 Malayalam
- Last Updated: November 13, 2019, 9:35 PM IST
ബെയ്റൂട്ട്: ചാനൽ ലൈവിനിടെ ലെബനീസ് പ്രക്ഷോഭകാരി വനിതാ റിപ്പോർട്ടറെ ചുംബിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. യുഎഇ ആസ്ഥാനമായ സ്കൈ ന്യൂസ് അറേബ്യയുടെ പ്രമുഖ റിപ്പോർട്ടറായ ഡാറിൻ എൽ ഹെൽവെ റിയാദിലെ സോലോഹ് ചത്വരത്തിൽ ലൈവായി പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് ലെബനീസ് പ്രക്ഷോഭകാരി കവിളിൽ ചുംബനം നൽകിയത്.
കുറച്ചുനേരം എന്തു ചെയ്യണമെന്ന് അറിയാതെ നിന്നശേഷം പതർച്ച പ്രകടിപ്പിക്കാതെ അവര്‍ റിപ്പോർട്ടിംഗ് തുടരുകയായിരുന്നു. ഇതിന്റെവീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരുമെല്ലാം പലതട്ടിലായി തിരിഞ്ഞ് വിമർശനം നടത്തുന്നത്. ചിലർ ഈ നടപടിയെ രസകരമായി കാണണമെന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ഇത് കടുത്ത അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടുന്നു. Also Read- വെട്ടിമാറ്റിയ നിലയിൽ ശരീരഭാഗങ്ങൾ ; തലയോട്ടി ഉപയോഗിച്ച് രേഖാചിത്രം തയ്യാറാക്കി
പ്രമുഖ ടെലിവിഷൻ അവതാരകൻ നേഷാൻ വീഡിയോ ട്വീറ്റ് ചെയ്തത് 'വിപ്ലവകാരിയുടെ ചുംബനം' എന്ന അടിക്കുറിപ്പോടെയാണ്.
എന്നാൽ ഇത് തമാശയായി കാണേണ്ട പ്രവൃത്തിയല്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകയായ ജോർജസ് അസ്സി പറയുന്നത്.
അഴിമതിക്കാരെന്ന് പരക്കെ കണക്കാക്കപ്പെടുന്ന രാജ്യത്തെ ഭരണവർഗത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 17 മുതൽ ലെബനനിൽ പ്രക്ഷോഭം ശക്തമാണ്. ഗൗരവമായ സമരത്തിലാണെങ്കിലും പല പ്രതിഷേധക്കാരും ടെലിവിഷൻ റിപ്പോർട്ടർമാരുമായി സെൽഫികളും വീഡിയോകളും എടുക്കുന്നതിനും സമയം ചെലവിടാറുണ്ട്.
ഗൾഫ് ന്യൂസിനോട് സംസാരിച്ച എൽ ഹെൽവെ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് തുറന്നു പറഞ്ഞു. “ഞാൻ ലൈവിലായിരിക്കമ്പോഴാണ് അയാൾ ചുംബിച്ചത്. ഞാൻ അയാളെ കണ്ടിരുന്നില്ല. അസ്വീകാര്യമായ നടപടിയെ തുടർന്ന് എന്റെ ശബ്‌ദം ഇടറിയെങ്കിലും ഞാൻ എന്റെ ജോലി തുടർന്നു.- അവർ പറഞ്ഞു, എന്നാൽ, ചുംബിച്ചയാൾ പിന്നീട് ഫേസ്ബുക്കിൽ പരസ്യമായി മാപ്പ് പറഞ്ഞതിന് ശേഷം, തന്റെ ദേഷ്യം കുറഞ്ഞതായും അവർ പറയുന്നു.
കുറച്ചുനേരം എന്തു ചെയ്യണമെന്ന് അറിയാതെ നിന്നശേഷം പതർച്ച പ്രകടിപ്പിക്കാതെ അവര്‍ റിപ്പോർട്ടിംഗ് തുടരുകയായിരുന്നു. ഇതിന്റെവീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരുമെല്ലാം പലതട്ടിലായി തിരിഞ്ഞ് വിമർശനം നടത്തുന്നത്. ചിലർ ഈ നടപടിയെ രസകരമായി കാണണമെന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ഇത് കടുത്ത അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ ടെലിവിഷൻ അവതാരകൻ നേഷാൻ വീഡിയോ ട്വീറ്റ് ചെയ്തത് 'വിപ്ലവകാരിയുടെ ചുംബനം' എന്ന അടിക്കുറിപ്പോടെയാണ്.
قُبلَة ثائر!#لبنان_ينتفض pic.twitter.com/OCMTkGGDtH
— نيشان (@Neshan) November 10, 2019
എന്നാൽ ഇത് തമാശയായി കാണേണ്ട പ്രവൃത്തിയല്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകയായ ജോർജസ് അസ്സി പറയുന്നത്.
هيدا التصرف مش مقبول ويا ريت ما يتروج له على انه تصرف مهضوم، هيدا تحرش وقلة احترام للنساء ومساحاتها الخاصة. https://t.co/XluZjNE2ez
— georges azzi (@G_azzi) November 10, 2019