തണുപ്പകറ്റാൻ സ്വീകരിച്ച മാര്‍ഗം ദുരന്തമായി; ഷാർജയിൽ 29കാരി കോമാ അവസ്ഥയിൽ

Last Updated:

പലതവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല.  തുടർന്ന് ജനൽ തകർത്ത് അകത്തേക്ക് നോക്കിയപ്പോൾ യുവതി ചലനമറ്റ് കിടക്കുകയായിരുന്നു. വായിൽ നിന്നും നുരയും പതയും വരുന്നുമുണ്ടായിരുന്നു.

ഷാർജ: തണുപ്പകറ്റാൻ സ്വീകരിച്ച വഴി 29കാരിയായ യുവതിയെ കോമാ അവസ്ഥയിലാക്കി. ഷാർജയിൽ വീട്ടുജോലിക്കാരിയായി നിൽക്കുന്ന എത്യോപ്യൻ സ്വദേശിയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. അൽ സീയൂഹ് മേഖലയിലെ സ്പോൺസറുടെ വില്ലയില്‍ വച്ചാണ് ഇവര്‍ക്ക് അപകടമുണ്ടായത്.
യുവതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ചാർക്കോള്‍ കത്തുന്ന പുക ശ്വസിച്ചാണ് ഇവരുടെ അവസ്ഥ വഷളായത്. മുറിക്കുള്ളില്‍ തണുപ്പകറ്റാനായി ഇവർ ഒരു ബൗളിൽ എരിയുന്ന ചാർക്കോള്‍ മുറിക്കുള്ളിൽ വച്ചിരുന്നു. ഇതാണ് ദുരന്തത്തിനിടയാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
യുവതിയുടെ സ്പോൺസർ പറയുന്നതനുസരിച്ച്, കുടുംബാംഗങ്ങൾ ഒത്തുകൂടിയ ദിവസം ഇറച്ചിയും മറ്റും ഗ്രില്ല് ചെയ്യുന്നതിനായി ചാർക്കോൾ ഉപയോഗിച്ചിരുന്നു. പരിപാടിക്ക് ശേഷം ഇത് അണച്ച് പോയി ഉറങ്ങാൻ വീട്ടുജോലിക്കാരിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ എരിഞ്ഞു കൊണ്ടിരുന്ന ചാർക്കോളിലെ കനൽ കെടുത്തുന്നതിന് പകരം അതവർ മുറിയിലേക്ക് എടുത്ത് കൊണ്ടു പോവുകയായിരുന്നു.
advertisement
തൊട്ടടുത്ത ദിവസം പ്രാതൽ തയ്യാറാക്കുന്നതിനായി ജോലിക്കാരി എത്തിയിരുന്നില്ല. ഉറങ്ങിപ്പോയിക്കാണുമെന്നാണ് ആദ്യം സംശയിച്ചത്. എന്നാൽ നേരം കുറെ ആയിട്ടും കാണാതെ വന്നതോടെ മെയിൻ വില്ലയ്ക്ക് പുറത്തായുള്ള അവരുടെ മുറിയിൽ തിരക്കിച്ചെന്നു. വാതിൽ അകത്ത് നിന്നും ലോക്ക് ചെയ്തിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല.  തുടർന്ന് ജനൽ തകർത്ത് അകത്തേക്ക് നോക്കിയപ്പോൾ യുവതി ചലനമറ്റ് കിടക്കുകയായിരുന്നു. വായിൽ നിന്നും നുരയും പതയും വരുന്നുമുണ്ടായിരുന്നു. ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
തുടർന്ന് സ്പോൺസര്‍ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പാരമെഡിക്സ് ടീം പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും പ്രതികരണം ഒന്നുമുണ്ടായില്ല. തുടർന്ന് ആശുപത്രിയിലെത്തിച്ചു. കോമ സ്റ്റേജിലായ യുവതി നിലവിൽ വെന്‍റിലേറ്ററിലാണ്. കഴിഞ്ഞ രണ്ട് വർഷമായി യുവതി ഈ കുടുംബത്തോടൊപ്പമുണ്ട്. എത്യോപ്യയിലെ ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചതായി സ്പോൺസർ വ്യക്തമാക്കി.
advertisement
അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഷാർജ പൊലീസ് മുന്നറിയിപ്പുമായെത്തിയിട്ടുണ്ട്. പല ആളുകളും തണുപ്പകറ്റാനായി ഇത്തരത്തിൽ ചാർക്കോൾ മുറിക്കുള്ളിൽ കത്തിച്ചു വയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ജീവന് തന്നെ ഭീഷണിയാണെന്ന് പലരും മനസിലാക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. തൊഴിൽ ഉടമകളും സ്പോൺസര്‍മാരും ഇതിന്‍റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും പൊലീസ് അറിയിച്ചു.
തടി, ചാർക്കോൾ എന്നിവ മുഴുവനായി എരിഞ്ഞില്ലെങ്കിൽ ഇത് കാർബൺ മോണോക്സൈഡ് പുറന്തള്ളാൻ തുടങ്ങും. നിറമോ മണമോ ഇല്ലാത്ത ഈ വാതകം ജീവന് ഭീഷണി ഉയർത്തുന്നതാണ് പ്രത്യേകിച്ചും അടച്ചിട്ട മുറികളിൽ എരിയുന്ന സമയത്ത്. തലവേദന, തലചുറ്റൽ, ശ്വാസതടസം, ഛർദ്ദി എന്നിവയൊക്കെയാണ് ഈ വാതകം ഉള്ളിൽച്ചെന്നാലുണ്ടാകുന്ന പ്രാഥമിക ലക്ഷണങ്ങൾ. ക്രമേണ ബോധം നശിക്കുകയും മരണത്തിന് തന്നെ കാരണമാവുകയും ചെയ്തേക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
തണുപ്പകറ്റാൻ സ്വീകരിച്ച മാര്‍ഗം ദുരന്തമായി; ഷാർജയിൽ 29കാരി കോമാ അവസ്ഥയിൽ
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement